Posted On
date_range Updated On
date_range യു.ഡി.എഫിെൻറ ഭൂരിപക്ഷം കുറക്കാൻ കഴിഞ്ഞത് നേട്ടം–കോടിയേരി
തിരുവനന്തപുരം: യു.ഡി.എഫിന് കഴിഞ്ഞ പാർലിമെൻറ് തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷത്തിൽ കാൽലക്ഷം വോട്ട് കുറക്കാൻ കഴിഞ്ഞത് എൽ.ഡി.എഫിൻറെ നേട്ടമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽ.ഡി.എഫിന് ഒരു ലക്ഷത്തിലധികം വോട്ട് വർധിച്ചപ്പോൾ യു.ഡി.എഫിന് 77,000 ഒാളം വോട്ടാണ് വർധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.എെക്കും വെൽഫെയർ പാർട്ടിക്കും കൂടി 77,000 ഒാളം വോട്ട് ലഭിച്ചിരുന്നു. അതാണ് യു.ഡി.എഫിന് കിട്ടിയത്. അതായത് ഇൗ തെരഞ്ഞെടുപ്പിൽ മുസ്ലിം സംഘടനകളുടെ ഏകീകരണം നടന്നു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിനേക്കാൾ ആറിരട്ടി വോട്ടു നേടുമെന്ന് പറഞ്ഞ ബി.ജെ.പിക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. ബി.ജെ.പി രാഷ്ട്രീയത്തെ കേരളം നിരാകരിക്കുമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. മത നിരപേക്ഷതയുടെ കൂടെയാണ് കേരള ജനതയെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.