കോഴിക്കോട്: ഇന്ത്യയെന്ന പുരക്ക് തീപിടിക്കുേമ്പാൾ അത് കത്തിയാലും കൊള്ളാം കോൺഗ്രസുമായി കൂട്ടുവേെണ്ടന്ന സി.പി.എം കേരള ഘടകത്തിെൻറ നിലപാട് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി. മലബാർ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് സമ്മേളനം 100ാം വാർഷികം ‘ചരിത്ര സ്മൃതി’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവും അപകടംപിടിച്ച കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും നശിപ്പിക്കാൻ ആലോചിച്ചുറപ്പിച്ച പ്രവർത്തനമാണ് സംഘ്പരിവാർ നടത്തുന്നത്. റഷ്യയിൽ സ്റ്റാലിൻ ചരിത്രം തിരുത്തിയപോലെ ഇന്ത്യയുടെ ചരിത്രം മാറ്റി എഴുതുകയാണ് സംഘ്പരിവാർ. വടക്കേ ഇന്ത്യയിൽ ഭയപ്പാടിെൻറ അന്തരീക്ഷത്തിലാണ് ജനം ജീവിക്കുന്നത്.
രാത്രിയിലും പൊലീസുകാർ അടുക്കള പരിശോധിക്കാനിറങ്ങുന്നു. എന്ത് ഭക്ഷണം കഴിക്കണം, ഏത് വസ്ത്രം ധരിക്കണമെന്നുവരെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം പൗരന്മാർക്ക് നഷ്ടെപ്പടുന്നു. ഇൗ സാഹചര്യത്തിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ എന്ത് വിട്ടുവീഴ്ചക്കും കോൺഗ്രസ് തയാറാണ്. സംഘ്പരിവാറിൽനിന്ന് ഇന്ത്യയെ മോചിപ്പിക്കുകയെന്നതാണ് കോൺഗ്രസിെൻറ മുഖ്യ അജണ്ട. എന്നാൽ, കോൺഗ്രസ് മാത്രം വിചാരിച്ചാൽ വർഗീയ ശക്തികളുടെ കൊടി താഴ്ത്തിക്കെട്ടാൻ സാധ്യമല്ല. വിശാല മതേതര െഎക്യമാണ് ആവശ്യം.
പ്രസിഡൻറ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ െഎക്യം തുടക്കം മാത്രമാണ്. ആരൊക്കെ അപശബ്ദമുണ്ടാക്കിയാലും ചരിത്ര ദൗത്യം കോൺഗ്രസ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ പ്രതാപമില്ലെങ്കിലും ബി.െജ.പിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ അവരെ നേരിടാൻ കോൺഗ്രസ് മാത്രമേയുള്ളൂവെന്ന കാര്യം സി.പി.എം വിസ്മരിക്കരുത്. ആർ.എസ്.എസിെന നേരിടാൻ തങ്ങൾക്ക് മാത്രമേ കഴിയൂവെന്ന് വീമ്പിളക്കുേമ്പാൾ കേരളത്തിന് പുറത്ത് അവർക്കുള്ള ശക്തി എത്രയാണെന്ന് ഒാർക്കണം. ചുവരെഴുത്ത് മനസ്സിലാക്കി കാലത്തിനൊപ്പം നീങ്ങണമെന്നും ആൻറണി ഒാർമിപ്പിച്ചു.
ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം.പിമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, എം.െഎ. ഷാനവാസ്, എം.കെ. രാഘവൻ, മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ, ആര്യാടൻ മുഹമ്മദ്, സിറിയക് ജോൺ, പി. ശങ്കരൻ, സുമ ബാലകൃഷ്ണൻ, എം.ടി. പത്മ തുടങ്ങിയവർ പെങ്കടുത്തു.
പി.എം. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.