ബി.െജ.പി: രാജസ്ഥാനിൽ ആദ്യ പട്ടികയിൽ 14 സിറ്റിങ് എം.പിമാർ; ബംഗാളിൽ 25 പുതുമുഖങ്ങൾ
ന്യൂഡൽഹി: രാജസ്ഥാനിൽ ബി.ജെ.പിയുടെ ആദ്യ പട്ടികയിൽ 14 സിറ്റിങ് എം.പിമാർ‘. എന്നാൽ, ഏക വ നിത എം.പിയായ സന്തോഷ് അഹ്ലാവതിന് സീറ്റില്ല. സംസ്ഥാനത്തെ 25 സീറ്റുകളിൽ 16ലെ പട്ട ികയാണ് വ്യാഴാഴ്ച ബി.ജെ.പി പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ മകനായ ദുഷ്യന്ത് സിങ് ജലവാർ മണ്ഡലത്തിൽ മത്സരിക്കും. ഏപ്രിൽ 29, മേയ് ആറ് തീയതികളിലാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.
പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ ആദ്യപട്ടികയിലെ 28 സ്ഥാനാർഥികളിൽ 25ഉം പുതുമുഖങ്ങളാണ്. നാലു വനിതകളും ഒരു മുസ്ലിം സ്ഥാനാർഥിയും പട്ടികയിലുണ്ട്. സീറ്റ് ലഭിച്ചവരിൽ തൃണമൂൽ കോൺഗ്രസ് വിട്ടുവന്ന അഞ്ചുപേരും സി.പി.എമ്മിൽനിന്നെത്തിയ ഒരാളുമുണ്ട്. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ വീണ്ടും അസൻസോൾ മണ്ഡലത്തിൽ ജനവിധി തേടും. തൃണമൂൽ സ്ഥാനാർഥിയും ചലച്ചിത്ര താരവുമായ മൂൺ മൂൺ സെൻ ആണ് എതിരാളി.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് ദിലീപ് ഘോഷ് മേദിനിപുരിൽ മത്സരിക്കും. സുഭാഷ് ചന്ദ്രബോസിെൻറ പിൻമുറക്കാരനും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറുമായ ചന്ദ്രകുമാർ ബോസ് കൊൽക്കത്ത സൗത്തിൽ മത്സരിക്കും. അസം മന്ത്രിയും മുതിർന്ന പാർട്ടി നേതാവുമായ ഹിമന്ത ബിശ്വ ശർമക്ക് സീറ്റ് നിഷേധിച്ചു. സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടും ശർമക്ക് സീറ്റ് നൽകിയില്ല. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ പരിശ്രമിക്കുമെന്നും ശർമ ട്വീറ്റ് ചെയ്തു. അതിനിടെ, സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിസ്പുർ എം.പി രാംപ്രസാദ് ശർമ പാർട്ടി അംഗത്വം രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.