കലിപ്പിലാണെങ്കിലും മുരളി വഴക്കിനില്ല​

കോഴിക്കോട്: ലോകസഭ തെരഞ്ഞെടുപ്പിൽ വടകരയിലെ പ്രസ്റ്റീജ് പോരാട്ടത്തിൽ പി.ജയരാജനെ മലർത്തിയടിച്ച കെ.മുരളിധരനെ കലിപ്പിലാക്കുന്നത് സംസ്​ഥാന നേതൃത്വത്തി​െൻറ അവഗണന. നിർണായക ഘട്ടത്തിൽ വട്ടിയൂർക്കാവിലെ എം.എൽ.എ സ്ഥാനം രാജിവെച്ച്, വിജയം ഉറപ്പില്ലാത്ത വടകര മണ്ഡലത്തിൽ ലോകസഭയിലേക്ക് പോരാടാനുള്ള മുരളിയുടെ സന്നഗ്ധതയെ കോൺഗ്രസും യു.ഡി.എഫും പ്രകീർത്തിച്ചിരുന്നു. ‘അപാര ധൈര്യം തന്നെ’ എന്ന്​ രാഷ്​ട്രീയ നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു. യു.ഡി.എഫ് തരംഗത്തിനും രാഹുൽ ഗാന്ധി ഇഫക്ടിനുമപ്പുറം മുരളീധര​െൻറ പോരാട്ട വീര്യത്തി​െൻറ പ്രതിഫലനമായിരുന്നു വടകരയിലെ വിജയം. എന്നാൽ, എം.പിയായ ശേഷം സംസ്ഥാന കോൺഗ്രസ് നേതൃത്വം തന്നെ 'മൈൻഡ് ചെയ്യുന്നില്ല' എന്നാണ് മുരളിയുടെ പരാതി. കോൺഗ്രസ് പുനസംഘടനയിൽ ത​െൻറ അനുയായികളെ പരിഗണിച്ചില്ലെന്നതും പാർട്ടിയുടെ കാര്യങ്ങളൊന്നും അറിയുന്നില്ലെന്നതുമാണ് പ്രധാന പരിഭവം. അവഗണനയുണ്ടെങ്കിലും പരസ്യമായ വഴക്കിനും വിഴുപ്പലക്കലിനും പോകാതെ പക്വതയോടെ ഇടപെടാനാണ്​ തീരുമാനം. പരിഭവം വൻപൊട്ടിത്തെറിയാക്കാതെ കെ.പി.സിസിയുടെ പ്രചാരണസമിതി ചെയർമാൻ സ്​ഥാനം രാജിവെക്കുന്നത്​ ഹൈക്കമാൻഡിലേക്കറിയിച്ച്​ സംസ്​ഥാന നേതൃത്വത്തിന്​ മുന്നറിയിപ്പ്​ നൽകിയിരിക്കുകയാണ്​ മുരളി. കെ.പി.സി.സി പുനസംഘടനയിൽ പല ജില്ലകളിലുമുള്ള മുരളിയുടെ അനുയായികൾക്ക്​ അർഹമായ പരിഗണന കിട്ടിയിരുന്നില്ല. യൂത്ത്​ കോൺഗ്രസ്​ സംഘടന തെരഞ്ഞെടുപ്പിൽ ചില ജില്ലകളിൽ ഭാരവാഹികളെ ലഭിച്ചത്​ മാത്രമായിരുന്നു ആശ്വാസം. ഏറ്റവും പ്രമുഖരായ അഞ്ച്​ കോൺഗ്രസ്​ നേതാക്കളിൽപ്പെടുന്ന ഒരാളായി അണികൾ വിലയിരുത്തുന്ന മുരളീധരനുമായി ഒരുകാര്യവും ആലോചിക്കുന്നില്ലെന്ന്​ അനുയായികൾ കുറ്റ​െപ്പടുത്തുന്നു. ​രാഷ്​ട്രീയകാര്യ സമിതി അംഗമെന്ന പരിഗണനയും ലഭിക്കുന്നില്ല. െക.പി.സി.സി പ്രസിഡണ്ട്​ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല എന്നിവർക്കെതിരെയാണ്​ ഒളിയമ്പ്​. ഇടതു മുന്നണിക്കും ബി.ജെ.പിക്കുമെതിരെ ശക്​തമായി പ്രതികരിക്കുന്ന മുൻ കെ.പി.സി.സി പ്രസിഡണ്ടിനോട്​ സാമൂഹിക അകലം പാലിക്കുന്നതിൽ ഗ്രൂപ്പ്​ഭേദമന്യേ കോൺ​ഗ്രസുകാർക്കും ഘടകകക്ഷികൾക്കും അമർഷമുണ്ട്​. സംസ്​ഥാന സർക്കാറിനെതിരെ ആഴ്​ച തോറും വാർത്തസമ്മേളനം നടത്തിയിരുന്ന മുരളീധ​രൻ കുറച്ചുനാളായി മൗനത്തിലാണ്​. ​െക.ടി ജലീലിനെ ചോദ്യം ചെയ്​ത വിഷയത്തിലൊന്നും പ്രതികരിച്ചിരുന്നില്ല. അതേസമയം, കെ.പി.സി.സി പ്രസിഡണ്ട്​ പദവി നേടാനുള്ള നീക്കമാണ്​ മുരളിയുടേതെന്നും സൂചനയുണ്ട്​. മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ ​സംസ്​ഥാന കോൺ​ഗ്രസിനെ നയിക്കാൻ നറുക്ക്​വീഴുക പദവികളുടെ ഭാരമില്ലാത്ത മുതിർന്ന നേതാവായ മുരളീധരനാകും. സ്വന്തം ലേഖകൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.