യു.എസ്​ ഒാപൺ തീം, സെറീന ക്വാർട്ടറിൽ

ന്യൂയോർക്​: നൊവാക്​ ദ്യോകോവിച്ചി​െൻറ കൂടി പുറത്താവലിലൂടെ കിരീട സാധ്യത കൂടിയ രണ്ടാം സീഡ്​ താരം ഡൊമനിക്​ തീം ക്വാർട്ടർ ഫൈനലിൽ. കാനഡയുടെ 15ാം സീഡുകാരൻ ഫെലിക്​സ്​ ആഗർ അലിയാസിമിനെ 7-6, 6-1, 6-1 സ്​കോറിനാണ്​ തീം വീഴ്​ത്തിയത്​. റോജർ ഫെഡററും ​റാ​േഫൽ നദാലും പിൻവാങ്ങുകയും ദ്യോകോവിച്​ അയോഗ്യനാക്കപ്പെടുകയും ചെയ്​തതോടെ കന്നി ഗ്രാൻഡ്​സ്ലാം കിരീടമോഹത്തിലാണ്​ തീം.

പുരുഷ വിഭാഗത്തിലെ മറ്റൊരു മത്സരത്തിൽ വാസിക്​ ​േപാസ്​പിസിലിനെ തോൽപിച്ച ആസ്​ട്രേലിയയുടെ അലക്​സ്​ മിനോറും ക്വാർട്ടറിൽ കടന്നു. ആറാം സീഡ്​ ഇറ്റലിയുടെ മറ്റിയോ ബെരെറ്റിനിയെ തോൽപിച്ച്​ ആന്ദ്രെ റുബ്​ലേവും റഷ്യയുടെ ഡാനിൽ മെദ്​വദേവും ക്വാർട്ടറിൽ കടന്നു.

വനിതകളിൽ സെറീന വില്യംസ്​, വിക്​ടോറിയ അസര​െങ്ക എന്നിവർ മുന്നേറി​യപ്പോൾ, രണ്ടാം സീഡ്​ സോഫിയ കെനിൻ പുറത്തായി. എലിസ്​ മർടൻസാണ്​ 6-3, 6-3 സ്​കോറിന്​ കെനിനെ അട്ടിമറിച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.