Posted On
date_range Updated On
date_range രാധാകൃഷ്ണൻ നായർ ഇന്ത്യൻ അത്ലറ്റിക്സ് മുഖ്യ കോച്ച്
ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സ് മുഖ്യ കോച്ചായി മലയാളിയായ രാധാകൃഷ്ണൻ നായരെ നിയമിച്ചു. മുഖ്യ കോച്ചായിരുന്ന ബഹാദൂർ സിങ് ജൂൈലയിൽ രാജിവെച്ചതിനെ തുടർന്ന് ആക്ടിങ് കോച്ചായിരുന്ന രാധാകൃഷ്ണൻ നായരെ മുഖ്യ കോച്ചായി നിയമിക്കുകയായിരുന്നു.
62കാരനായ രാധാകൃഷ്ണൻ നായരുടെ അനുഭവസമ്പത്ത് ഇന്ത്യൻ അത്ലറ്റിക്സിന് മുതൽക്കൂട്ടാവുമെന്ന് അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻറ് അദില്ലെ ജെ. സുമരിവല്ല അഭിപ്രായപ്പെട്ടു.
ലോക അത്ലറ്റിക്സ് ലെവൽ-5 കോച്ചിങ് യോഗ്യതയുള്ള രാധാകൃഷ്ണൻ നായർ ആലപ്പുഴ ചേർത്തല സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.