Posted On
date_range Updated On
date_range ഒളിമ്പിക്സ്: അത്ലറ്റുകൾക്കും ഒഫിഷ്യൽസിനും ക്വാറൻറീൻ ഇല്ല
ടോക്യോ: ഒളിമ്പിക്സിനെത്തുന്ന കായിക താരങ്ങൾക്കും പരിശീലകർക്കും ഒഫിഷ്യൽസിനും 14 ദിവസത്തെ ക്വാറൻറീൻ ഒഴിവാക്കി ജപ്പാൻ. പകരം, രാജ്യത്ത് പ്രവേശിക്കുന്നതിനു മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പരിശോധന നെഗറ്റിവ് ആയിരിക്കണം.
അടുത്ത വർഷം ജൂൈലയിൽ ആരംഭിക്കുന്ന ഒളിമ്പിക്സിനുള്ള തയാറെടുപ്പിെൻറ ഭാഗമായാണ് കായികതാരങ്ങൾക്കും മറ്റുമുള്ള കോവിഡ് പ്രോേട്ടാകോൾ തയാറാക്കിയത്.
അതേസമയം, വിദേശ കാണികൾക്ക് പ്രവേശനം നൽകുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല. കാണികൾക്ക് 14 ദിവസ ക്വാറൻറീൻ ഏർപ്പെടുത്തുന്നത് സാധ്യമല്ലെന്നാണ് നിരീക്ഷണം. ഇതുസംബന്ധിച്ച് അടുത്ത വർഷം അന്തിമ തീരുമാനമെടുക്കുമെന്ന് ജപ്പാൻ ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.