ഗുവാഹതി: ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ ഹരിയാന ചാമ്പ്യന്മാർ. അവസാന ദിനം അഞ്ചു മെഡലുകൾ നേടിയ കേരളം നാലാം സ്ഥാനത്താണ്. ഒമ്പതു സ്വർണവും ഏഴു വെള്ളിയും രണ്ടു വെങ്കലവും നേടിയാണ് കേരളം നാലാമതായത്. ചാമ്പ്യന്മാരായ ഹരിയാന 21 സ്വർണവും 20 വെള്ളിയും 14 വെങ്കലവും നേടി. രണ്ടാം സ്ഥാനം തമിഴ്നാട് (13-12-12) നേടിയപ്പോൾ, ഉത്തർപ്രദേശാണ് മൂന്നാം സ്ഥാനത്ത് (13-8-14).
അവസാന ദിനം രണ്ടു സ്വർണവും മൂന്നു വെള്ളിയുമാണ് കേരളം കരസ്ഥമാക്കിയത്. പെൺകുട്ടികളുടെ അണ്ടർ 20 വിഭാഗം 400 മീറ്റർ ഹർഡ്ൽസിൽ ജെ. വിഷ്ണുപ്രിയയും 200 മീറ്റർ ഓട്ടത്തിൽ ആൻസി സോജനുമാണ് (0.24.51 സെക്കൻഡ്) സ്വർണം നേടിയത്. തൃശ്ശൂര്‍ സ്വദേശിനിയായ ആന്‍സി ലോങ്ജംപിലും സ്വര്‍ണം നേടിയിരുന്നു. പെൺകുട്ടികളുടെ അണ്ടർ 18 വിഭാഗം 400 മീറ്റർ ഹർഡ്ൽസിൽ കെ.വി. ലക്ഷ്മിപ്രിയ, ആൺകുട്ടികളുടെ അണ്ടർ 18 വിഭാഗം ഹൈജംപിൽ ബി. ഭരത് രാജ്, ഇതേ വിഭാഗത്തിൽ 1500 മീറ്റർ ഒാട്ടത്തിൽ റിജോയ് ജെ എന്നിവരാണ് വെള്ളി നേടിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.