Posted On
date_range Updated On
date_range 91ാം ജയം; ലൂയിസ് ഹാമിൽട്ടൺ മൈക്കൽ ഷൂമാക്കറിനൊപ്പം
മ്യൂണിക്: ഫോർമുല വൺ ഗ്രാൻഡ്പ്രീ കിരീടനേട്ടത്തിൽ മൈക്കൽ ഷൂമാക്കറിനൊപ്പമെത്തി ലൂയിസ് ഹാമിൽട്ടൺ. ജർമനിയിലെ ഇൗഫൽ ഗ്രാൻഡ്പ്രീയിലൂടെ ഹാമിൽട്ടൺ കരിയറിലെ 91ാം ജയം നേടുേമ്പാൾ അഭിനന്ദിക്കാനും ഷൂമാക്കറുടെ അനുഗ്രഹംചൊരിയാനും ഇതിഹാസതാരത്തിെൻറ മകൻ മിക് ഷൂമാക്കറും അരികിലുണ്ടായിരുന്നു. പിതാവിെൻറ ഹെൽമറ്റ് സമ്മാനിച്ചാണ് മിക് ഹാമിൽട്ടണിനെ അഭിനന്ദിച്ചത്.
ഇറ്റലിയിലെ ടുസ്കാനിൽവെച്ച് ഷൂമാക്കറുെട 90ലെത്തിയ ഹാമിൽട്ടണിന്, റഷ്യയിൽ പോഡിയത്തിലെത്താനായില്ല. എന്നാൽ, ഇൗഫലിൽ ആ നഷ്ടം നികത്തിയാണ് സീസണിലെ ഏഴാം ഗ്രാൻഡ്പ്രീ ജയിച്ചത്.
ആറു തവണ ഫോർമുല വൺ കിരീടമണിഞ്ഞ ഹാമിൽട്ടൺ ഷൂമാക്കറുടെ ഏഴു കിരീടമെന്ന നേട്ടത്തിന് അരികിലാണിപ്പോൾ. 230 പോയൻറുമായി ചാമ്പ്യൻഷിപ് ഏതാണ്ടുറപ്പിച്ചുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.