Posted On
date_range Updated On
date_range ട്രാക്ക് കീഴടക്കിയവൾ ഇനി ഡിവൈ.എസ്.പി ഹിമാ ദാസ്
ഗുവാഹത്തി: അതിവേഗംകൊണ്ട് ട്രാക്ക് കീഴടക്കിയ ഹിമ ദാസ് ഇനി പൊലീസ് കുപ്പായത്തിൽ. ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണവും, അണ്ടർ 20 ലോകചാമ്പ്യൻഷിപ്പിൽ 400 മീ. സ്വർണവും നേടിയ ഹിമ ദാസിന് അസം പൊലീസിൽ ഡിവൈ.എസ്.പിയായാണ് നിയമനം. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ നിയമന ഉത്തരവ് നൽകി പൊലീസ് ബാഡ്ജ് അണിയിച്ചു.
പുതിയ ജോലിയിൽ ചേർന്നെങ്കിലും ഹിമ ട്രാക്കിൽ തുടരും. പൊലീസ് കുപ്പായം ചെറുപ്പത്തിലെ സ്വപ്നമായിരുന്നെങ്കിലും ഇപ്പോൾ ലക്ഷ്യം ടോക്യോ ഒളിമ്പിക്സാണെന്ന് പറഞ്ഞ ഹിമ, ട്രാക്കിൽനിന്ന് വിരമിച്ച ശേഷമേ ജോലിയിൽ പ്രവേശിക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.