1. ബ്രയിൻ വയേർഡ് ടീം 2. ഡോ. സജി വർഗീസ്
തൃശൂർ: ദേശീയതലത്തിൽ സംഘടിപ്പിച്ച 'അഗ്രി-ഇന്ത്യ ഹാക്കത്തൺ 2020'ൽ കേരള കാർഷിക സർവകലാശാല ഇൻക്യുബേറ്ററിന് കീഴിലെ സ്റ്റാർട്ടപ്പുകൾക്ക് വിജയത്തിളക്കം. തെങ്ങോലയിൽനിന്ന് സൺബേഡ്സ് എന്ന ബ്രാൻഡിൽ സ്േട്രാ നിർമിക്കുന്ന ഡോ. സജി വർഗീസിെൻറ സെേബ്രാണിക്സ്, കന്നുകാലികളുടെ സ്വഭാവരീതികൾ വിശകലനം ചെയ്ത് ഉടമസ്ഥന് വിവരങ്ങൾ കൈമാറുന്ന ശങ്കർ എസ്. നായരുടെ െബ്രയിൻ വയേർഡ് സ്റ്റാർട്ടപ്പിെൻറ 'വീസ്റ്റോക്' എന്നിവയാണ് നേട്ടം കൊയ്തത്.
കൃഷി, യന്ത്രവത്കരണം, ഭക്ഷ്യ സംസ്കരണവും മൂല്യവർധനയും, സപ്ലേ ചെയിനും ലോജിസ്റ്റിക്സും, പാഴ്വസ്തുക്കളിൽനിന്നുള്ള അധികാദായവും ഹരിത ഊർജ ഉപയോഗവും തുടങ്ങി വിവിധ മേഖലകളിലായാണ് ഹാക്കത്തൺ സംഘടിപ്പിച്ചതെന്ന് കേരള കാർഷിക സർവകലാശാലയിലെ അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ. കെ.പി. സുധീർ പറഞ്ഞു. സാധാരണ കത്തിക്കാനും മറ്റും മാത്രമായി ഉപയോഗപ്പെടുത്തുന്ന തെങ്ങോലയിൽനിന്ന് വിവിധ ലെയറുകളുള്ള സ്േട്രായാണ് സെേബ്രാണിക്സ് നിർമിച്ചത്. രാസവസ്തുക്കളുടെ ഉപയോഗം കൂടാതെ ഒരു പട്ടയിൽനിന്ന് 150 സ്േട്രാ വരെ നിർമിക്കാം.
തെങ്ങോല ചുരുട്ടിയെടുക്കാനും മറ്റുമായി എട്ട് യന്ത്രങ്ങൾ ഡോ. സജി വികസിപ്പിക്കുകയും അവ ഉപയോഗിക്കാനുള്ള പരിശീലനം വിവിധ സ്ത്രീ കൂട്ടായ്മകൾക്ക് നൽകുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ സംരംഭകർക്കുള്ള വരുമാനമാർഗമെന്നോണം സ്േട്രാ ഉൽപാദനം തീരദേശങ്ങളിൽ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡോ. സജി വർഗീസ് പറഞ്ഞു. ലക്ഷം രൂപ വരുന്ന സമ്മാനത്തുകയാണ് സജി വർഗീസിന് ലഭിച്ചത്.
വീസ്റ്റോക് എന്ന കണ്ടുപിടിത്തത്തിന് കൃത്രിമബുദ്ധിയും സെൻസറുകളും ഐ.ഒ.ടി സംവിധാനങ്ങളുമുൾപ്പെടുന്ന കൃത്യത കൃഷി വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. രാജ്യത്തെ കന്നുകാലി വ്യവസായത്തെ ത്വരിതപ്പെടുത്തി കർഷകർക്ക് കൂടുതൽ വരുമാനം നേടിക്കൊടുക്കുകയാണ് െബ്രയിൻ വയേർഡ് സ്റ്റാർട്ടപ്പിെൻറ ലക്ഷ്യമെന്ന് ശങ്കർ എസ്. നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.