വാർത്തകളിൽ വിശ്വാസ്യത ഉറപ്പാക്കണം

സൈബർ യുഗത്തിൽ സമൂഹ മാധ്യമങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഘടകമാണ്. ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്വിറ്ററുമെല്ലാം തുറന്നുവെച്ചിരിക്കുന്നത് വലിയ വാതിലുകളാണ്. ഇവയിൽ പങ്കുവെക്കുന്ന വാർത്തകളും അറിവുകളും മാത്രമല്ല ട്രോളുകൾ വരെ മനുഷ്യ മനസ്സുകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്. പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നുവെന്നതാണ് പുതിയ കാലത്തിന്‍റെ പ്രത്യേകത.

അതോടൊപ്പം ഓരോരുത്തർക്കും വീട്ടിലെ മുറിയിലിരുന്ന് സ്വന്തം മൊബൈൽ ഫോണിൽ ലോകവുമായി സംവദിക്കാൻ കഴിയുന്നുമുണ്ട്. എന്നാൽ, സമൂഹ മാധ്യമങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ വസ്തുനിഷ്ഠമാണോ എന്നുറപ്പാക്കാൻ ഒരു മാർഗവും നിലവിലില്ല. സ്വന്തം ഉത്തരവാദിത്തത്തിൽ ഉറപ്പുവരുത്തി വിശ്വസിക്കുകയും കൈമാറുകയും വേണം. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന വ്യാജ വാർത്തകൾക്ക് ഒരു കുറവുമില്ല.

ജീവിച്ചിരിക്കുന്നവർ മരിച്ചെന്ന് വരെ പ്രചരിപ്പിക്കുന്ന കാലമാണ്. കുറച്ചെങ്കിലും വിശ്വാസ്യതയുണ്ടായിരുന്നത് വാർത്താ മാധ്യമങ്ങൾക്കാണ്. എന്നാൽ, വ്യാജ വാർത്തകൾ പുറത്തുവിടുന്ന ഓൺലൈൻ മാധ്യമങ്ങളും ഇന്ന് കുറവല്ല. വിശ്വസിക്കാൻ കഴിയുന്ന വാർത്താ മാധ്യമങ്ങൾക്ക് ഏറെ പ്രസ്ക്തിയുണ്ട്. അത് കാലത്തിന്‍റെ അത്യാവശ്യമായി മാറിയിരിക്കുന്നു.

-അനസ് എടത്തൊടിക (അന്താരാഷ്ട്ര ഫുട്ബാൾ താരം)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.