തൊലിപ്പുറത്തെ ചികിത്സ കൊണ്ട് സമ്പദ്​വ്യവസ്ഥ വളരില്ല

ലോകത്ത് പുതിയ സാമ്പത്തികക്രമം നിലവില്‍ വന്നതിനെ തുടര്‍ന്നും 2008ലുണ്ടായ സാമ്പത്തികമാന്ദ്യത്തിനുശേഷവും എല്ലാ രാജ്യങ്ങളുടെയും പ്രധാന മുന്‍ഗണന സമ്പദ്​വ്യവസ്ഥയെ എന്തു വിലകൊടുത്തും സംരക്ഷിക്കുക എന്നതായിരുന്നു. മൂന്നാംല ോക രാജ്യങ്ങള്‍പോലും കണ്ണും കാതും കൂര്‍പ്പിച്ചാണ് സാമ്പത്തികരംഗത്തെ ചെറിയ ചലനങ്ങള്‍പോലും നിരീക്ഷിക്കുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, ഇന്ത്യയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തിക രംഗം മുൻഗണനയിൽ മൂന്നോ നാലോ ആയി മ ാറിയിരിക്കുന്നു.

സ്വാതന്ത്ര്യാനന്തര ചരിത്രത്തിലാദ്യമായി കരുതല്‍ മൂലധനത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേ ന്ദ്രസര്‍ക്കാറിന് കൈമാറാന്‍ റിസർവ്​ ബാങ്ക്​ തീരുമാനിച്ചു. നിരവധി ഗവര്‍ണര്‍മാര്‍ നിരസിച്ച ഈ നിർദേശത്തെ ഇഷ്​ട ക്കാരെ താക്കോല്‍സ്ഥാനങ്ങളില്‍ നിയമിച്ചാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കിയെടുത്തത്. പുതിയ കേന്ദ്ര സര്‍ക്കാറി​​െ ൻറ ആദ്യ ബജറ്റ് തന്നെ പലരെയും അത്ഭുതപ്പെടുത്തി. എല്ലാ വര്‍ഷവും ബജറ്റിനു മുമ്പ്​ ഇറങ്ങുന്ന സാമ്പത്തിക സർവേയാണ് ബജറ്റി​​െൻറ അടിസ്ഥാനരേഖ. എന്നാല്‍, ഇത്തവണത്തെ ബജറ്റും സാമ്പത്തിക സർവേയും തമ്മില്‍ ഒരു ബന്ധവുമുണ്ടായിരുന്നില ്ല. എന്നു മാത്രമല്ല, സമ്പദ്​വ്യവസ്ഥ നേരിടുന്ന പ്രധാനപ്രശ്നങ്ങൾ തിരിച്ചറിയുന്നതില്‍ ബജറ്റ് പൂർണമായും പരാജയപ് പെട്ടു. അതുകൊണ്ടുതന്നെ, ബജറ്റ് പ്രഖ്യാപനത്തിന് അഞ്ചു മാസത്തിനകം ധനകാര്യ മന്ത്രിക്ക്​ ബജറ്റിലെ പ്രധാനപ്പെട്ട പല നിർദേശങ്ങളും പിന്‍വലിക്കേണ്ടി വന്നു.

കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമന്‍ നടത്തിയ പ്രഖ്യാപനങ്ങളിലൂടെ സമ്പദ്​വ്യവസ്​ഥ ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് ആദ്യമായി മോദി ഭരണകൂടം സമ്മതിച്ചിരിക്കുന്നു. കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ ഇത്രവലിയ ഭീഷണിയെ അഭിമുഖീകരിച്ചിട്ടില്ലെന്ന നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ്കുമാറി​​െൻറ പ്രസ്താവന രാജ്യത്തെ ഞെട്ടിച്ചു. ധനമന്ത്രി അവകാശപ്പെട്ടത് ഇപ്പോള്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തും എന്നാണ്. ഇതില്‍ എത്രമാത്രം വാസ്തവമുണ്ട്?

പൊള്ളയായ അവകാശവാദങ്ങൾ
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരില്‍നിന്ന് സര്‍ചാർജ്​ പിന്‍വലിക്കാനും സി.എസ്.ആര്‍ ലംഘനത്തിന് ജയില്‍ ശിക്ഷ നൽകുന്നത്​ ഒഴിവാക്കാനുമാണ് പ്രധാന തീരുമാനം. ഇതു രണ്ടും നടപ്പാക്കിയാല്‍ എങ്ങനെ സാമ്പത്തിക ഉത്തേജനം ലഭിക്കുമെന്ന് മനസ്സിലാകുന്നില്ല. ഒാട്ടോമൊബൈല്‍ വ്യവസായത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ വാഹന രജിസ്ട്രേഷന്‍ഫീസ്‌ വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവെച്ചതുകൊണ്ട് കഴിയുമോ? ബാങ്കുകള്‍ക്ക് 70,000 കോടി മൂലധനമായി നല്‍കാനുള്ള തീരുമാനം നേരത്തേ തന്നെ എടുത്തതാണ്. 10,000 കോടി രൂപ കൂടി ഹൗസിങ്​ വായ്പകള്‍ക്കായി ബാങ്കുകള്‍ നീക്കിവെക്കും എന്നത് എത്ര പ്രായോഗികമാണ്? തൊലിപ്പുറത്തെ ചികിത്സകൊണ്ട് സമ്പദ് വ്യവസ്ഥ വളരില്ല.

അമേരിക്കയുടെയും ചൈനയുടെയും വളര്‍ച്ചനിരക്കിനേക്കാള്‍ ഭേദമാണ് ഇന്ത്യയുടേതെന്ന മന്ത്രിയുടെ അവകാശവാദം കേട്ടാല്‍ ആരും അമ്പരക്കും. ഒന്നാമതായി അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സാമ്പത്തികമാന്ദ്യത്തി​​െൻറ ലക്ഷണങ്ങളൊന്നും കാട്ടിത്തുടങ്ങിയതായി റിപ്പോര്‍ട്ടുകളില്ല. വികസിതരാജ്യമായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥ മൂന്നര ശതമാനം വളരുന്നതും വികസ്വരരാജ്യമായ നമ്മുടെ വളര്‍ച്ച നിരക്കും തമ്മിൽ ഒരുതരത്തിലും താരതമ്യമില്ല. മാത്രമല്ല, നമ്മുടെ വളര്‍ച്ചനിരക്ക് വെറും മിഥ്യയാണെന്നും യഥാർഥ നിരക്ക് ഇപ്പോള്‍ പറയുന്നതിനേക്കാള്‍ 2.7 ശതമാനം താഴെയാണെന്നും രാജ്യത്തെ സാമ്പത്തികശാസ്ത്രജ്ഞര്‍ പറയുന്നു. മോദിസര്‍ക്കാറി​​െൻറ സാമ്പത്തിക ഉപദേഷ്​ടാവായി നാലുവര്‍ഷം പ്രവര്‍ത്തിച്ച അരവിന്ദ് സുബ്രമണ്യം തന്നെ തെറ്റായി കണക്കാക്കുന്ന ഇപ്പോഴത്തെ നിരക്കിനെ വിമര്‍ശിക്കുന്നു. നോട്ട് പിന്‍വലിച്ച വര്‍ഷം 7.1 ശതമാനം വളര്‍ച്ച ഉണ്ടായി എന്ന സര്‍ക്കാർവാദം തന്നെ അതി​​െൻറ പൊള്ളത്തരം തുറന്നുകാട്ടുന്നു. മോദി ഭരണകാലത്ത് പെട്രോളിയം ഉൽപന്നങ്ങളുടെ വിലക്കുറവുമൂലം കേന്ദ്രസര്‍ക്കാറിന് അഞ്ചു വര്‍ഷക്കാലം അധികമായി നേടാന്‍ കഴിഞ്ഞ 12 ലക്ഷം കോടി രൂപയുണ്ടായിട്ടും രാജ്യം കനത്ത സാമ്പത്തികമാന്ദ്യത്തിലേക്ക്​ നീങ്ങുകയാണ്.

വാഹനവ്യവസായമാണ്‌ മാന്ദ്യത്തി​​െൻറ ആദ്യസൂചനകള്‍ കാണിച്ചത്. സാമ്പത്തികമാന്ദ്യത്തി​​െൻറ തുടക്കം സാധാരണ ഈ മേഖലയിൽനിന്നാണ്. ബുദ്ധിമുട്ട് വരുമ്പോള്‍ വ്യക്തികളും സ്ഥാപനങ്ങളും ആദ്യം ഉപേക്ഷിക്കുന്നത് പുതിയ വാഹനം വാങ്ങാനുള്ള തീരുമാനമാകും. പിന്നീട് ടൂറിസം ഉള്‍പ്പെടെയുള്ള ഹോസ്പിറ്റാലിറ്റി വ്യവസായത്തെയാകും മാന്ദ്യം ബാധിക്കുക. മൂന്നാമത് കയറ്റുമതിയെയും അതിനെത്തുടര്‍ന്ന്‍ വ്യവസായ ഉൽപാദനത്തെയും. ഇതോടൊപ്പമുണ്ടാകുന്ന റിയല്‍ എസ്​റ്റേറ്റ്​ തകര്‍ച്ചയും ധനകാര്യസ്ഥാപനങ്ങളുടെ പ്രതിസന്ധിയും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ത്തിയാകും. സര്‍ക്കാര്‍ പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചാല്‍ മറികടക്കാന്‍ കഴിയുന്ന പ്രതിസന്ധിയാണോ നാം നേരിടുന്നത്?

ആദ്യം തകരുന്നത്​ ധനകാര്യസ്​ഥാപനങ്ങൾ
2008 ലെ സാമ്പത്തിക മാന്ദ്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം ബാങ്കുകളുടെ തകര്‍ച്ചയാണ്. 2008 ല്‍ പ്രതിസന്ധികാലത്ത് പോലും ലാഭമുണ്ടാക്കി ലോകത്തെ വിസ്മയിപ്പിക്കാന്‍ ശക്തമായിരുന്നു ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍. എന്നാലിന്ന് മാന്ദ്യം വരുന്നതിന് മു​േമ്പ ബാങ്കുകള്‍ ദുര്‍ബലമായി. 2014 ല്‍ സര്‍ക്കാര്‍ അധികാരമേൽക്കുമ്പോള്‍ ഉണ്ടായിരുന്ന ബാങ്കുകളുടെ കിട്ടാക്കടം മൂന്നു ശതമാനത്തില്‍നിന്ന് 20 ശതമാനത്തോളമായി. റിസർവ്​ ബാങ്ക് കൃത്യമായ ഇടവേളകളില്‍ നടപടികള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനെഴുതിയെങ്കിലും സര്‍ക്കാര്‍ നിഷ്ക്രിയരായിരുന്നു. ഇന്ന് ബാങ്കുകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം എന്‍.പി.എ വർധിച്ചിരിക്കുന്നു. ബാങ്കുകള്‍ വ്യവസായമേഖലക്ക്​ നല്‍കുന്ന ക്രെഡിറ്റ് കുറഞ്ഞതും പ്രതിസന്ധിക്ക്​ കാരണമായി.

റിയല്‍ എസ്​റ്റേറ്റിനുണ്ടായ വീഴ്ചയും വായ്പ തിരിച്ചടവില്ലാത്തതും നോട്ട് പിന്‍വലിക്കലും ഒരുമിച്ച് ചേര്‍ന്നപ്പോള്‍ ബാങ്കിങ്​ ഇതര ധനകാര്യസ്ഥാപനങ്ങളും (എൻ.ബി.എഫ്​.സി) കടുത്ത പ്രയാസത്തിലായി. ഈ തകര്‍ച്ചയെക്കുറിച്ച് രഘുറാം രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ അവഗണിച്ചു. വാഹനവ്യവസായത്തിലും റിയല്‍ എസ്​​​േറ്ററ്റിലും ഉണ്ടാകുന്ന വീഴ്ചകള്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ നിലനിൽപ്​ തന്നെ അപകടത്തിലാക്കുന്നു. ചൈനയും അമേരിക്കയും തമ്മില്‍ വ്യാപാര യുദ്ധം തുടങ്ങിയിട്ടേയുള്ളൂ. അതി​​െൻറ ആഗോള പ്രതിഫലനം എന്താകുമെന്ന് കണ്ടറിയണം. ഇപ്പോഴുള്ള പ്രശ്നം ആഗോള സാമ്പത്തിക പ്രശ്നത്തി​​െൻറ ഭാഗമല്ല. ആഭ്യന്തരമായ സ്വയം കൃതാനർഥം മൂലമാണ്​.

ഉപദേശത്തിന്​ വിദഗ്​ധരില്ല
ഒരു രാത്രികൊണ്ട് കള്ളപ്പണം ഇല്ലാതാക്കാനും ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാനും പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കൽ ഫലപ്രാപ്തിയിലെത്തിയി​െല്ലന്ന് മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ അടിത്തറ തോണ്ടുകയും ചെയ്തു. എല്ലാ കള്ളപ്പണക്കാരും അവരുടേത് വെളുപ്പിച്ചു. അനൗദ്യോഗിക സമ്പദ് വ്യവസ്ഥയെന്നും സമാന്തരമെന്നും വിളിക്കുന്ന മേഖല ഇല്ലാതായി. പുതിയ പദ്ധതികള്‍, വിപുലീകരണം, റിയല്‍ എസ്​റ്റേറ്റ് എന്നിവയെ ഇത് ഗുരുതരമായി ബാധിച്ചു. നോട്ട് പിന്‍വലിച്ച വര്‍ഷം കോർപറേറ്റ് നിക്ഷേപങ്ങള്‍ 60 ശതമാനം കുറഞ്ഞു എന്ന റിപ്പോര്‍ട്ട്‌ സര്‍ക്കാര്‍ പൂഴ്ത്തി. 45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയെന്ന റിപ്പോര്‍ട്ടും വെളിച്ചം കണ്ടില്ല. നോട്ട് പിന്‍വലിച്ചതിനൊപ്പം ഇഷ്​ടമില്ലാത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്കെതിരായി രാജ്യമെമ്പാടും നടന്ന റെയ്​ഡുകളും പ്രതികാര നടപടികളും എരിതീയില്‍ എണ്ണയൊഴിച്ചു.

നല്ലൊരു ആശയമായിരുന്ന ജി.എസ്​.ടി യെ വികലമായും ധിറുതികൂട്ടിയും നടപ്പാക്കിയത് കൂനിന്മേല്‍കുരുവായി. സോഫ്റ്റ്‌വെയര്‍പോലും പരീക്ഷിക്കാതെ അഞ്ചു സ്ലാബിലുള്ള നികുതി ആരംഭിച്ചത് ഒരു തയാറെടുപ്പുമില്ലാതെയാണ്‌. അതി​​െൻറ ചട്ടങ്ങള്‍ക്ക് ആവർത്തിച്ച് മാറ്റം വരുത്തിക്കൊണ്ടേയിരിക്കുന്നു. ജി.എസ്​.ടി നടപ്പാക്കിയ രീതി സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകളെ തന്നെ തകർത്തു. പ്രതിരോധവകുപ്പി​​െൻറ കീഴിലുള്ള ആയുധ ഫാക്ടറികള്‍ വരെ സ്വകാര്യമേഖലക്ക്​ വിട്ടുകൊടുക്കുകയാണ്. സമയോചിതമായ ഇടപെടലുകള്‍ നടത്തി സ്ഥാപനങ്ങളെ താങ്ങിനിര്‍ത്താതെ തകരാന്‍ അനുവദിക്കുന്നതിനു പിന്നില്‍ നിഗൂഢതയുണ്ട്. ഇത് ബാങ്കുകളുടെ കിട്ടാക്കടങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നു. മിനിമം താങ്ങുവില ഉയര്‍ത്താതെയും തൊഴിലുറപ്പ് പദ്ധതിക്ക്​ പണം നല്‍കാതെയും കാര്‍ഷികമേഖലയെ ഞെരുക്കുന്നത് ഗ്രാമീണ ഭാരതത്തി​​െൻറ വാങ്ങല്‍ശേഷി കുറയുന്നതിന് കാരണമാകുന്നു.

സാമ്പത്തിക മാനേജ്മ​െൻറ്​ നടത്താന്‍ പ്രാപ്തമായ നല്ല ടീമി​​െൻറ അഭാവമാണ് മോദി ഭരണകൂടം നേരിടുന്ന പ്രധാനപ്രശ്നം. നാമിന്നു ജീവിക്കുന്നത് സത്യാനന്തര യുഗത്തിലാണ്. ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ സൗകര്യപൂർവം മാറ്റിവെച്ച്, വൈകാരികവിഷയങ്ങള്‍ മാത്രം അജണ്ടയില്‍ കൊണ്ടുവരുന്ന തന്ത്രപൂർവമായ രാഷ്​ട്രീയമാണ് ഇന്നുള്ളത്. രാജ്യതാൽപര്യത്തെക്കാള്‍ പ്രധാനം രാഷ്​​ട്രീയ താൽപര്യങ്ങള്‍ക്കാണ്. ധനകാര്യമാനേജ്മ​െൻറിനേക്കാള്‍ സര്‍ക്കാറിന്​ ഇഷ്​ടം മാധ്യമ മാനിപുലേഷനാണ്.

(നിയമസഭ സാമാജികനും കെ.പി.സി.സി വൈസ്​ പ്രസിഡൻറുമാണ്​ ലേഖകൻ)

Tags:    
News Summary - Indian Economy Economic Crisis Modi Govt -Malayalam Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.