????????? ???????????????

നാ​​ല്​ ഹൃ​​ദ​​യ​​ങ്ങ​​ളു​​മാ​​യി ഒ​​രു പെ​​ൺ​​കു​​ട്ടി

ക്ലൂയി നാർബെൺ എന്നാണ് ആ 13കാരിയുടെ പേര്. ലണ്ടനിലെ റോയൽ ബ്രോംപ്റ്റൺ ഹോസ്പിറ്റലിലെ സർജൻ ആൻഡ്രേ സിമൺ കഴിഞ്ഞ മേയിലാണ് അവരെ ആദ്യമായി കാണുന്നത്. ഏതാണ്ട് മരിച്ചുകഴിഞ്ഞ അവസ്ഥയിലായിരുന്നു അപ്പോൾ ക്ലൂയി. ഹൃദയത്തിെൻറ പ്രവർത്തനം പൂർണമായും നിലച്ച ആ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമോ എന്ന്  ഡോക്ടർക്ക് ആശങ്കയുണ്ടായിരുന്നു. താൻ മുമ്പ് കണ്ട രോഗികളേക്കാൾ ഒരൽപം സങ്കീർണമായിരുന്നു അവരുടെ അവസ്ഥ. അതുകൊണ്ടുതന്നെ കാര്യമായ പ്രതീക്ഷക്ക് വകയില്ലെന്ന് അദ്ദേഹത്തെ സഹപ്രവർത്തകർ ഒാർമിപ്പിക്കുന്നുണ്ടായിരുന്നു. പക്ഷേ, ഒരു മിറാക്കിൾ സംഭവിക്കാൻ ദൈവത്തോട് പ്രാർഥിക്കാൻ ക്ലൂയിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടാണ് അന്ന് അദ്ദേഹം ഒാപറേഷൻ തിയറ്ററിലേക്ക് പോയത്. 21 മണിക്കൂറിനുശേഷം, ആൻഡ്രേ തിയറ്ററിൽനിന്ന് മടങ്ങിയത് ആ മിറാക്കിൾ വാർത്തയുമായിട്ടായിരുന്നു. ഒരു വർഷത്തിനുശേഷം ക്ലൂയി ഇന്ന് തെൻറ സമപ്രായക്കാർക്കൊപ്പം സ്കൂളിൽ പോവുകയും ടെന്നിസ് കളിക്കുകയുമൊക്കെ ചെയ്യുന്നു. അവയവദാനത്തിെൻറ മാഹാത്മ്യം ലോകത്തോട് നിരന്തരം വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു ക്ലൂയിയും കുടുംബവും ഇപ്പോൾ യൂറോപ്പിലെ വാർത്താ താരങ്ങളുമാണ്.

ക്ലൂയി ജനിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ അവർക്ക് ഹൃദയത്തിന് കാര്യമായ അസുഖമുള്ളതായി കണ്ടെത്തിയിരുന്നു. അന്നുമുതൽ തന്നെ അതിനുള്ള ചികിത്സയും തുടങ്ങി. 11ാം വയസ്സിൽ ഹൃദയത്തിെൻറ പ്രവർത്തനം ഏതാണ്ട് നിലച്ചുതുടങ്ങി. അതോടെ, മറ്റൊരു ഹൃദയം വെച്ചുപിടിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. യോജിച്ച ഒരു ഹൃദയം ലഭിച്ചുവെങ്കിലും, ആ ശസ്ത്രക്രിയ വേണ്ടത്ര വിജയിച്ചില്ല. ക്ലൂയി മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളായിരുന്നു അത്. ഇൗ സാഹചര്യത്തിലാണ് കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാമെന്ന നിർദേശം ക്ലൂയിയുടെ രക്ഷിതാക്കൾക്കു മുന്നിൽ ഡോക്ടർമാർ വെച്ചത്. തൽക്കാലം കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കുക. പിന്നീട് യോജിച്ച ഹൃദയം ലഭിക്കുേമ്പാൾ അത് മാറ്റിവെക്കുക. ഇതായിരുന്നു ഡോക്ടർമാരുടെ നിർദേശം. അവർ അത് സമ്മതിച്ചു. അങ്ങനെയാണ് ആൻഡ്രേ സിമണിെൻറ അടുത്തേക്ക് അവർ എത്തുന്നത്.

13 കൃത്രിമ ഹൃദയ മാറ്റ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയ സർജനാണ് ആൻഡ്രേ സിമൺ. പക്ഷേ, മറ്റു ശസ്ത്രക്രിയകളിൽനിന്ന് വ്യത്യസ്തമായിരുന്നു ഇവിടെ. കാരണം, ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രം ഒരു ഹൃദയമാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട് അവർ; അതും മറ്റൊരു ആശുപത്രിയിൽ. ഹൃദയത്തിെൻറ ഉപരിപാളിയായ ആർട്രിയം ഇൗ ശസ്ത്രക്രിയയിൽ നീക്കം ചെയ്തിട്ടുമുണ്ട്. നെഞ്ച് തുറന്നുതന്നെ കിടക്കുകയാണെന്നർഥം. യന്ത്രങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന ഇൗ കൂട്ടിയെ റോയൽ ബ്രോംപ്റ്റൺ ഹോസ്പിറ്റലിലെത്തിക്കുക എന്നതുതന്നെ ദുഷ്കരമാണ്. ഏറെ പ്രയാസപ്പെട്ട് ക്ലൂയിയെ റോയൽ ബ്രോംപ്റ്റണിെലത്തിച്ചു. ഇങ്ങനെ തുറന്ന നെഞ്ചുമായി ലോകത്ത് തന്നെ ആദ്യമായാണ് ഒരാളെ ഒരു ആശുപത്രിയിൽനിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത്. ആദ്യം ക്ലൂയിയുടെ ആർട്രിയം പുനഃസ്ഥാപിച്ചു. പിന്നെ, കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചു. അത് കൃത്യമായി പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ, അവർക്ക് യോജിച്ച ഹൃദയം ലഭിച്ചു. അതോടെ, കൃത്രിമഹൃദയം നീക്കം ചെയ്ത് ദാതാവിേൻറത് വെച്ചുപിടിപ്പിച്ചു. അങ്ങനെ നാലാമത്തെ ഹൃദയവുമായി ക്ലൂയി ഇന്നും ജീവിക്കുകയാണ്. കാര്യമായ പ്രശ്നങ്ങളൊന്നും ഇപ്പോൾ അവർക്കില്ല. ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയക്കിടെ ക്ലൂയിക്ക് പക്ഷാഘാതം സംഭവിച്ചിരുന്നു. ഇതുകാരണം, കാഴ്ചശക്തി അൽപം കുറവാണ്. വലതുകൈക്ക് നേരിയ വിറയലുമുണ്ട്.

വൈദ്യശാസ്ത്രലോകത്തിന് ക്ലൂയി നൽകിയ ആത്മവിശ്വാസം ചെറുതല്ല. 1970കളിൽ തന്നെ, കൃത്രിമ ഹൃദയം എന്ന ആശയം ഉയർന്നുവന്നിട്ടുണ്ടെങ്കിലും ഇക്കാലയളവിനുള്ളിൽ ലോകത്ത് കേവലം1690 ശസ്ത്രക്രിയകൾ മാത്രമാണ് നടന്നിട്ടുള്ളത്. അതിൽതന്നെ,  18 വയസിനുള്ളിൽ കൃത്രിമ ഹൃദയം വിജയകരമായി പരീക്ഷിക്കാനായത് 34 പേരിൽ മാത്രമാണ്. ഇവിടെയാണ് ക്ലൂയി പ്രതീക്ഷ നൽകുന്നത്. ചെറിയ കുട്ടികളിൽവരെ ഇത് സാധ്യമാകുമെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്. ബ്രിട്ടനിൽ ആദ്യമായി കൃത്രിമ ഹൃദയ മാറ്റത്തിന് വിധേയായ കുട്ടിയും യൂറോപ്പിലെ പ്രായം കുറഞ്ഞയാളുമാണ് ക്ലൂയി. ഏതാനും വർഷങ്ങൾക്ക് മുമ്പ് അമേരിക്കയിൽ ഒമ്പതും 11ഉം വയസ്സായ രണ്ട് കുട്ടികൾ ഇതുപോലെ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ക്ലൂയി ഇപ്പേൾ പഠനത്തോടൊപ്പം മറ്റൊരു കാര്യംകൂടി  ചെയ്യുന്നുണ്ട്. അവയവ ദാനത്തിെൻറ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുക എന്നതാണത്. കൃത്യസമയത്ത് രോഗിയുടെ ശരീരത്തിന് ഇണങ്ങുന്ന അവയവം ലഭിക്കാത്തതുമൂലം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടാറുണ്ട്. ബ്രിട്ടനിൽ ഇങ്ങനെ പ്രതിവർഷം 6000പേർ മരണപ്പെടുന്നുണ്ട്. അവയവ ദാനം സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് അവർ ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 2015 ഡിസംബറിൽ വെയിൽസ് നടപ്പിലാക്കിയതുപോലുള്ള നിയമങ്ങളാണ് ലോകത്തുടനീളം ആവശ്യമുള്ളതെന്ന് അവർ പറയുന്നു. വെയിൽസിൽ, പൗരന്മാർ പ്രേത്യകമായി വിസമ്മതം അറിയിച്ചില്ലെങ്കിൽ മരണശേഷം സ്വാഭാവികമായും അവർഅവയവദാനത്തിന് തയാറായതായി കണക്കാക്കും. ഇൗ നിയമം വന്നതിനുശേഷം, അവിടെ അവയവ ദാനത്തിെൻറ തോത് പത്തു ശതമാനത്തിലധികം വർധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

Tags:    
News Summary - a girl with four heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.