നയതന്ത്ര യുദ്ധം

അമേരിക്കയും മിക്ക യൂറോപ്യൻ രാജ്യങ്ങളും ഇപ്പോൾ റഷ്യയോട് സ്വീകരിച്ചിരിക്കുന്ന സമീപനം, നയതന്ത്രപരമായ ഒരുവിധ സമസ്യകൾക്കും പൂരകമല്ല. മൂന്ന് റഷ്യൻ കോൺസുലേറ്റുകളും എംബസിയും അടച്ചുപൂട്ടാനുള്ള അന്ത്യശാസനം മാർച്ച് 26ന് അമേരിക്ക നൽകിക്കഴിഞ്ഞു. യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും റഷ്യയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച നിലയിലാണ്. ഇതിനോടുള്ള പ്രതികരണമായി അമേരിക്കയുടെയും ബ്രിട്ട​​​െൻറയും പ്രതിനിധികളെ റഷ്യ പുറത്താക്കിയിരിക്കുന്നു. പെട്ടെന്നുണ്ടായ ഈ പ്രതികാര നടപടികൾക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്, ഇംഗ്ലണ്ടിലുള്ള റഷ്യൻ ചാരൻ സ്​ക്രിപാളിനെയും മകളെയും വിഷം കൊടുത്ത് വകവരുത്താൻ റഷ്യ ശ്രമി​െച്ചന്ന ആരോപണമാണ്.

യഥാർഥത്തിൽ, റഷ്യയും അമേരിക്കയും തമ്മിലുള്ള ഇടർച്ച തുടങ്ങിയത് 2016ലെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പു മുതലാണ്. റഷ്യ നൂതനമായ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിനെ സ്വാധീനി​െച്ചന്ന ഇൻറലിജൻസ്​ ഏജൻസിയുടെ  കണ്ടെത്തലിനെ തുടർന്നാണിത്. ഒബാമയുടെ അവസാനത്തെ ആഴ്ചകളിൽ റഷ്യക്കാരുടേതായ രണ്ട്​ ഇലക്േട്രാണിക് ഉപകരണങ്ങൾ കണ്ടെത്തുകയും 35 നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. ട്രംപി​​​െൻറ അധികാരാരോഹണത്തിൽ ആശ്വാസം കണ്ട റഷ്യക്ക് നിരാശയാണുണ്ടായത്. 2017 ജൂലൈയിൽ അമേരിക്കൻ കോൺഗ്രസ്​, പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ റഷ്യ അവിഹിതമായി ഇടപെ​െട്ടന്നാരോപിച്ച് കൂടുതൽ ഉപരോധങ്ങൾ റഷ്യക്കുനേരെ ചുമത്തുകയായിരുന്നു. ഇതിനോട് റഷ്യ പ്രതികരിച്ചതാകട്ടെ, 800 അമേരിക്കൻ പ്രതിനിധികളെ പുറത്താക്കിയായിരുന്നു. ഇതിൽ പ്രതിഷേധിച്ച്​ സാൻഫ്രാൻസിസ്​കോയിലെ റഷ്യൻ കോൺസുലേറ്റ് പൂട്ടിച്ച് കൂടുതൽ ഉദ്യോഗസ്​ഥരെയും അമേരിക്ക പുറത്താക്കി. വ്ലാദ്​​മിർ പുടിൻ വീണ്ടും റഷ്യയിൽ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ ഫോണിൽ വിളിച്ച് ട്രംപ് അഭിനന്ദിച്ചിരുന്നു. സുരക്ഷ ഉദ്യോഗസ്​ഥരുടെ കടുത്ത വിയോജിപ്പാണ് ഇക്കാര്യത്തിലുണ്ടായത്.

അമേരിക്കൻ നിലപാടിന് അനുരോധമായാണ് മാർച്ച് 26നുതന്നെ 14 യൂറോപ്യൻ രാജ്യങ്ങളിൽനിന്നായി 30 നയതന്ത്ര പ്രതിനിധികളെ പുറത്താക്കുന്ന നടപടിയുണ്ടായത്. ജർമനി, ഫ്രാൻസ്​, പോളണ്ട് തുടങ്ങിയ രാജ്യങ്ങളായിരുന്നു പ്രതിഷേധത്തിൽ മുൻനിരയിൽ. യൂറോപ്യൻ കൗൺസിലി​​​െൻറ തീരുമാനപ്രകാരം യോജിച്ച എതിർപ്പ് പ്രകടിപ്പിക്കുന്നതി​​​െൻറ ഭാഗമായാണ് ഈ 14 രാജ്യങ്ങളും നടപടി പ്രഖ്യാപിച്ചതെന്ന് യൂറോപ്യൻ യൂനിയൻ പ്രസിഡൻറ്​ ഡോണൾഡ് ടസ്​ക്​ തൊട്ടടുത്ത ദിവസം ബൾഗേറിയയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒാസ്​ട്രിയ മാത്രമാണ് റഷ്യയുമായുള്ള ആശയവിനിമയത്തിനുള്ള ജാലകം തുറന്നിടുന്നത്. ബ്രിട്ടൻ, ജർമനി, ഫ്രാൻസ്​, അമേരിക്ക എന്നീ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആദ്യമായി ഈ വിഷയത്തിൽ പ്രതികാര നടപടികളുമായി മുന്നിട്ടിറങ്ങിയത്.

നയതന്ത്രം സംബന്ധിച്ച വിയന കൺ​െവൻഷൻ പ്രഖ്യാപനത്തിൽ പറയുന്നത്, വിവരങ്ങൾ സുതാര്യമായി ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിൽ കൈമാറണമെന്നാണ്. എന്നാൽ, റഷ്യക്കെതിരെയുള്ള ആരോപണത്തിന്​ ഉപരിയായി എന്തെങ്കിലും ദൃഢമായ തെളിവുകൾ നിരത്താൻ ബ്രിട്ടനു കഴിഞ്ഞിട്ടില്ല. അമേരിക്കയിലെ മുതിർന്ന ഉദ്യോഗസ്​ഥർ റഷ്യയോട് കടുത്ത നിലപാട് സ്വീകരിക്കണമെന്ന് ട്രംപിനെ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. ട്രംപ് ഭരണകൂടത്തി​​​െൻറ നിലനിൽപിനുതന്നെ റഷ്യ ഭീഷണി ഉയർത്തിയേക്കാമെന്നാണ് ഉപദേശം. റഷ്യൻ നയതന്ത്രപ്രതിനിധികളെ അമേരിക്കൻ ഇൻറലിജൻസ്​ വിഭാഗം പീഡിപ്പിക്കുന്നതായി റഷ്യൻ അംബാസഡർ പരാതിപ്പെട്ടു. ഇതിനിടയിൽ റഷ്യയുടെ ഭൂഖണ്ഡാന്തര ബാലിസ്​റ്റിക്  മിസൈലി​​​െൻറ പുതിയ പരീക്ഷണം സംബന്ധിച്ചും അമേരിക്കൻ ഉദ്യോഗസ്​ഥർക്കിടയിൽ അലോസരം പടരുകയാണ്. 

അമേരിക്കൻ സ്​റ്റേറ്റ് സെക്രട്ടറിയായിരുന്ന റക്സ്​ ടില്ലേഴ്സണ്​ സ്​ഥാനമൊഴിയേണ്ടിവന്നത് ഒരു വർഷക്കാലം അദ്ദേഹം നടത്തിവന്ന റഷ്യൻ സൗഹൃദപരിശ്രമങ്ങൾ വിജയം കാണാത്തതിനെ തുടർന്നാണെന്നുള്ള വിവരം അമേരിക്കൻ ആഭ്യന്തര രാഷ്​ട്രീയത്തിൽ രഹസ്യമല്ല. അമേരിക്കയിൽനിന്ന് റഷ്യൻ പ്രതിനിധികൾ പുറത്താക്കപ്പെടുമ്പോഴും അവർ അതിശയിക്കുന്ന കാര്യം, അമേരിക്കൻ എംബസി മോസ്​കോയിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്നാണ്.                      

ഏപ്രിൽ ആറിന് റഷ്യയിലെ ഏഴ് പ്രഭുപ്രവിശ്യകളിൽകൂടി അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇത്തരം ഉപരോധങ്ങളിലൂടെയും പുറത്താക്കലുകളിലൂടെയും നയതന്ത്രപരമായ പ്രതിസന്ധി മൂർച്ഛിച്ച് ഒരു ശീതയുദ്ധ സമാന അന്തരീക്ഷം സൃഷ്​ടിക്കപ്പെടുകയും ചെയ്തു. അമേരിക്കൻ അധികാര പരിധിയിൽ റഷ്യക്കുള്ള എല്ലാ സ്വത്തുവകകളും മരവിപ്പിച്ചിരിക്കുകയാണ്. ലോകത്താകമാനം റഷ്യ നടത്തുന്ന അതിക്രമങ്ങൾക്കെതിരായാണ് ഇത്തരം ശിക്ഷാനടപടികളെന്നാണ് അമേരിക്കൻ ഭാഷ്യം. ക്രിമിയയെ കടന്നാക്രമിച്ചതും കിഴക്കൻ യു​െക്രയ്​നിൽ അക്രമം അഴിച്ചുവിട്ടതും വഴിപിഴച്ച സൈബർ ആക്രമണങ്ങളും ഇപ്പോൾ സിറിയയിൽ അസ്സദ് ഭരണകൂടത്തെ പിന്തുണച്ചതുമെല്ലാം റഷ്യക്കെതിരായ കുറ്റപത്രമായി നിരത്തുന്നു. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളെ അസ്​ഥിരപ്പെടുത്തുന്ന റഷ്യൻ കടന്നാക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇത്തരം ശിക്ഷാ നടപടികളിലൂടെ അമേരിക്ക പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

സിറിയൻ പ്രശ്നം സിറിയയിൽ നടക്കുന്ന ആഭ്യന്തര കലാപത്തിൽ റഷ്യ, വ്യവസ്​ഥാപിതമായ സിറിയൻ ഗവൺമ​​െൻറ്​ പക്ഷത്തും അമേരിക്ക, ഭീകരവാദ വിഭാഗങ്ങൾക്കൊപ്പവുമാണ്. സിറിയയിലെ ദൂമയിൽ ഏപ്രിൽ ഏഴിന് രാസായുധ പ്രയോഗം നടന്നതിന് അമേരിക്ക റഷ്യയെ കുറ്റപ്പെടുത്തുന്നു. റഷ്യ ഭീകരവാദികളെയാണ് ചൂണ്ടിക്കാട്ടുന്നത്. സിറിയക്കുമേൽ പറക്കുന്ന അമേരിക്കൻ മിസൈലുകൾ വെടിവെച്ചിടുമെന്ന് റഷ്യ ചൊവ്വാഴ്ച സുരക്ഷ കൗൺസിലിൽ പറഞ്ഞിരുന്നു. റഷ്യയുടെ പക്കലുള്ള സ്​മാർട്ട് മിസൈലുകൾ നിയമപരമായി നിലവിലുള്ള സിറിയൻ ഗവൺ​െമ​ൻറിനെതിരെ ആയിരിക്കില്ല, ഭീകരവാദികളെ ലക്ഷ്യംവെച്ചായിരിക്കുമെന്നും റഷ്യ വ്യക്തമാക്കി. വിമത^തീവ്രവാദ വിഭാഗങ്ങളെ സഹായിക്കുന്ന അമേരിക്കൻ നിലപാടിനെ സിറിയൻ വിദേശകാര്യ മന്ത്രാലയം ഡമസ്​കസിൽ തള്ളിപ്പറഞ്ഞു. കെട്ടിച്ചമച്ച ആരോപണങ്ങളും അസത്യ പ്രചാരണങ്ങളും ഉപയോഗപ്പെടുത്തി സിറിയൻ ഭൂപ്രദേശം കീഴടക്കാനുള്ള തന്ത്രമാണ് അമേരിക്ക പയറ്റുന്നതെന്ന് അർഥശങ്കക്കിടയില്ലാത്ത വിധം സിറിയൻ വാർത്ത ഏജൻസി ‘സനാ’ കുറ്റപ്പെടുത്തി.

ഇതിനു തൊട്ടുപിന്നാലെയാണ് അമേരിക്ക, വ്യോമാക്രമണത്തിനുള്ള തന്ത്രങ്ങൾ ആവിഷ്​കരിച്ചത്. ഇതാണ്​ സമയം. ഇനിയും കാത്തിരുന്നാൽ പന്ത് റഷ്യയുടെ കളത്തിലാകുമെന്ന് ട്രംപ് കണക്കുകൂട്ടി. സഖ്യശക്തികളുമായി കൂടിയാലോചന തുടങ്ങി. സഖ്യകക്ഷിയിൽ നേരത്തേയുണ്ടായിരുന്ന ജർമനി ട്രംപി​​​െൻറ വലയിൽ വീണില്ല. ബാക്കി രണ്ട് രാജ്യങ്ങൾ^ബ്രിട്ടൻ, ഫ്രാൻസ്^ യുദ്ധത്തിൽ അമേരിക്കയോടൊപ്പം അണിനിരന്നു. രാസായുധ നിരോധത്തിനുള്ള അന്താരാഷ്​ട്ര സംഘടന (ഒ.പി.സി.ഡബ്ല്യൂ) അതി​​​െൻറ പരിശോധന തുടങ്ങുന്നതിനുമുമ്പ്, തൊട്ടുതലേദിവസമാണ് ട്രംപ് യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധപ്രഖ്യാപനത്തിനുള്ള അന്താരാഷ്​ട്ര നടപടിക്രമങ്ങൾ കാറ്റിൽ പറത്തിയാണ് യുദ്ധം നടത്തിയത്. ഐക്യരാഷ്​ട്ര സഭയുടെ അംഗീകാരം പോലുമില്ലാതെ 70 മിനിറ്റ്​ നീണ്ടുനിന്ന വ്യോമാക്രമണത്തിൽ 120 മിസൈലുകളാണ് സിറിയക്കുനേരെ പായിച്ചത്. 

സഖ്യകക്ഷിയായ ഇംഗ്ലണ്ടിൽ പ്രധാനമന്ത്രി തെരേസ മേയ് പാർലമ​​െൻറിൽപോലും ആലോചിക്കാതെയാണ് യുദ്ധത്തിന് എടുത്തുചാടിയത്. അവിടത്തെ ആഭ്യന്തര രാഷ്​ട്രീയത്തിൽ വൻതോതിലുള്ള എതിർപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മുഖ്യ പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയിലെ ഇടതുചേരിയുടെ നേതാവ് ​െജറമി കോർബിൻ പ്രതികരിച്ചതിങ്ങനെ: ബോംബുകൾക്ക് ജീവൻ രക്ഷിക്കാനോ സമാധാനം കൊണ്ടുവരാനോ സാധിക്കില്ല. വിദേശബന്ധങ്ങൾ കൂടുതൽ വഷളാക്കുന്ന നിയമവിരുദ്ധ നടപടിയാണിത്. നിരവധി ജനാധിപത്യ കൂട്ടായ്മകൾ യുദ്ധത്തിൽ ബ്രിട്ടൻ പങ്കാളിയായതിനെതിരെ തിങ്കളാഴ്ച പാർലമ​​െൻറിനു മുന്നിൽ പ്രതിഷേധത്തിന്​ ആഹ്വാനം ചെയ്തിരിക്കുകയാണ്.

Tags:    
News Summary - Diplomacy War - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.