വിമർശന പാതയിലെ പ്രകാശഗോപുരം

മലയാളത്തിന് അഭിമാനിക്കാവുന്ന നിരവധി കൃതികൾ രചിച്ച് നിരൂപണ രംഗത്തെ മാർഗദീപമായി നിലകൊണ്ട പ്രതിഭാധനനായിരുന്നു ഞായറാഴ്ച അന്തരിച്ച പ്രഫ. എം. അച്യുതൻ.

മലയാള കാവ്യപാരമ്പര്യത്തി​െൻറ ശക്തിസ്രോതസ്സുകൾ വിശകലനം ചെയ്ത് ഉറപ്പിച്ച നിരൂപകനായിരുന്നു അദ്ദേഹം. കവിത്രയത്തിനും ചങ്ങമ്പുഴ കവിതകൾക്കുംശേഷം മലയാളത്തിൽ രൂപംകൊണ്ട കാവ്യസംസ്കാരത്തെ കണ്ടറിഞ്ഞ ആദ്യകാല നിരൂപകരിൽ ഒരാൾ. വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ തുടങ്ങിയ കവികളുടെ ആദ്യകാല രചനകൾ കാവ്യലോകത്തിന് പരിചയപ്പെടുത്തിയ നിരൂപകനുമാണ് അച്യുതൻ മാഷ്. അേദ്ദഹത്തി​െൻറ ‘കവിതയും കാലവും’  പുസ്തകം കവിതനിരൂപണത്തിന് ശ്രമിക്കുന്ന ആർക്കും ഉപകാരപ്രദമാണെന്നതിൽ തർക്കമില്ല.മലയാളത്തിെല ചെറുകഥകളെയും ചെറുകഥാകൃത്തുകളെയും മലയാളികൾക്ക് നിരൂപണദൃഷ്ടിയിൽ പരിചയെപ്പടുത്തിക്കൊടുക്കുന്ന ‘ചെറുകഥ ഇന്നലെ ഇന്ന്’ ഗ്രന്ഥമാണ് അേദ്ദഹത്തി​െൻറ തനതുസംഭാവന. മലയാളത്തിൽ ഇതിനുമുമ്പ് ലോക കഥസാഹിത്യത്തി​െൻറ പശ്ചാത്തലത്തിൽ മലയാള കഥയെ വിലയിരുത്തുന്ന ഒരുഗ്രന്ഥവും ഉണ്ടായിട്ടില്ല. ആദ്യകാല കഥാകൃത്തുക്കളായ കേസരിയും വേങ്ങയിൽ കുഞ്ഞിരാമൻ നായരും ഉൾപ്പെടെയുള്ളവർ മുതൽ മലയാള കഥാലോകത്ത് വ്യാപരിച്ച എല്ലാവരെയും സമഗ്രമായി വിലയിരുത്തുന്ന ഗ്രന്ഥമാണ് ‘ചെറുകഥ ഇന്നലെ ഇന്ന്’.

പാശ്ചാത്യസാഹിത്യ വിമർശനകലയുടെ ആധാരതത്ത്വങ്ങളെ വിശകലനം ചെയ്ത് വിദ്യാർഥികൾക്ക് സുലളിതമായി വിവരിച്ചുകൊടുക്കുന്ന ഗ്രന്ഥമാണ് ‘പാശ്ചാത്യ സാഹിത്യദർശനം’. മലയാളം എം.എ വിദ്യാർഥികളുടെ ആശ്രയ ഗ്രന്ഥമായാണ് ഇതിനെ പരിഗണിക്കുന്നത്. ഗ്രീക്ക് തത്ത്വചിന്തയുടെ കാലം മുതൽ രൂപംകൊണ്ട കലാദർശനങ്ങളെ സംക്ഷിപ്തമായി വിവരിക്കുകയും യൂറോപ്പിൽ എഴുതപ്പെട്ട വിവിധ കല-സാഹിത്യ ദർശനങ്ങളെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്. കേരളത്തിൽ മലയാളഭാഷയെ മാത്രം ആശ്രയിച്ച് പാശ്ചാത്യ സാഹിത്യദർശനങ്ങൾ പഠിക്കാൻ ശ്രമിക്കുന്ന ഇന്നത്തെ തലമുറയും ആശ്രയിക്കുന്നത് ഇൗ ഗ്രന്ഥത്തെതന്നെ. ദേശീയ പ്രസ്ഥാനത്തിൽ മലയാള സാഹിത്യകാരന്മാർ വഹിച്ച പങ്ക് വിശകലനം ചെയ്ത് അച്യുതൻ മാഷ് രചിച്ച ഗ്രന്ഥവും വേറിട്ടതാണ്.

‘സ്വാതന്ത്ര്യസമരവും മലയാള സാഹിത്യവും’ എന്ന ഇൗ പുസ്തകം ദേശീയ പ്രസ്ഥാനത്തി​െൻറ വളർച്ചക്കും വികാസത്തിനും മലയാള സാഹിത്യകാരന്മാർ വഹിച്ച പങ്കിനെ അതിനുമുമ്പും ശേഷവും മറ്റാരും വിമർശനവിധേയമാക്കിയിട്ടില്ല എന്ന നിലയിലും ശ്രദ്ധേയം. സി.വി. രാമൻ പിള്ളയുടെ നോവലുകളെ ഇത്രയേറെ ആഴത്തിൽ പഠിച്ച മറ്റൊരു മലയാള അധ്യാപകനുണ്ടോ എന്ന് സംശയമാണ്. സർ വാൾട്ടർ സ്േകാട്ടി​െൻറ ചരിത്രനോവലുമായി സി.വിയുടെ കൃതികളെ താരതമ്യം ചെയ്ത് വിദ്യാർഥികൾക്ക് പറഞ്ഞുകൊടുക്കാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു.

സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡിലും സാഹിത്യ അക്കാദമി നിർവാഹകസമിതിയിലും വിവിധ സർവകലാശാലകളുടെ ബോർഡ് ഒാഫ് സ്റ്റഡീസിലും അംഗമായിരുന്നു. ഇതൊക്കെയാണെങ്കിലും ഭാര്യപിതാവായ ജി. ശങ്കരക്കുറുപ്പിനെക്കുറിച്ച് ഒരുപഠനവും എഴുതിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

(പി.എസ്.സി ചെയർമാനും കാലടി സർവകലാശാല വൈസ് ചാൻസലറും ആയിരുന്നു ലേഖകൻ)

Tags:    
News Summary - critisism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.