ആരോഗ്യസേതു ആപ്പിലാക്കുന്നത്

മലയാളികളുടെ ​േഡറ്റയും സ്വകാര്യതയും അമേരിക്കന്‍ കമ്പനിക്ക് വില്‍പനക്ക് വെ​െച്ചന്ന പ്ര​തി​പ​ക്ഷാ​രോ​പ​ണ​ ത്തോ​ടെ സ്പ്രിൻക്ലർ വിവാദം കേരളത്തില്‍ ആളിക്കത്തുമ്പോള്‍തന്നെയാണ് ‘ആരോഗ്യസേതു’ ആപ് രാജ്യത്തെ മുഴുവന്‍ സ ്മാർട്​ഫോണ്‍ ഉപയോ ക്താക്കളെക്കൊണ്ടും ഡൗണ്‍ലോഡ് ചെയ്യിക്കാൻ കേന്ദ്രത്തിൽ പ്രധാനമന്ത്രി തന്നെ നേരിട്ടിറ ങ്ങിയിരിക്കുന്നത്. ഏറ്റവുമൊടുവില്‍ രാഷ്​ട്രത്തെ അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹം എണ്ണിപ്പഠിപ്പിച്ച കോവിഡ് ​ പ്രതിരോധ പരിപാടികളിലൊന്ന്​ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യണമെന്നാണ്. പ്രധാനമന്ത്രിയുടെ പ്രഭാഷണത്തിനു​ മുമ്പുള്ള ദിനങ്ങളില്‍ ദിവസേന രണ്ട് എന്ന തോതില്‍ ടെലികോം മന്ത്രാലയം ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ എ ല്ലാ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്കും സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. രാജ്യത്തെ പൗരന്മാരില്‍ എത്ര പേര്‍ക്ക് ഇത്​ പ്രാപ്യമാണെന്ന് അറിയാത്തയാളല്ല മോദി. 130 കോടി പൗരന്മാരില്‍ കേവലം 25 ശതമാനത്തി​​െൻറ പക്കല്‍ മാത്രമേ സ്മാർ ട്​ഫോണുള്ളൂ എന്ന കാര്യം അറിയാതെയല്ല ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രധാനമന്ത്രി പറഞ്ഞത്.

ആരോഗ്യ ആപ്പിലെ
സിംഗപ്പൂര്‍ മാതൃക

ലോകത്തുതന്നെ കോവിഡിനെ പിന്തുടരാന്‍ ഒരു സ്വതന്ത്ര ആപ് ആദ്യമായുണ്ടാക്കുന്നത് സിംഗപ്പൂരാണ്- കോവിഡ് രോഗികളെയും സമ്പര്‍ക്കത്തിലായവരെയും പിന്തുടരാനുള്ള ‘ട്രെയ്സ് ടുഗദര്‍’. ചൈന നിലവിലുള്ള ഒരു സോഫ്​റ്റ്​വെയര്‍ ഇതിന്​ ഉപയോഗി​ച്ചെന്ന കേട്ടറിവല്ലാതെ ആപ് എന്ന നിലയില്‍ ലോകത്തിന് മുന്നില്‍ ഒരു മോഡല്‍ കാണിച്ചത് സിംഗപ്പൂരാണ്. ആപ് ഉണ്ടാക്കുമ്പോള്‍തന്നെ ജനങ്ങളുടെ ഡേറ്റ അനാവശ്യമായി ശേഖരിക്കില്ലെന്നും ദുരുപയോഗം ചെയ്യില്ലെന്നും ജനങ്ങൾക്ക്​ ഉറപ്പു നല്‍കിയിരുന്നു. ഒരു വ്യക്തിയുടെയും പേരും മൊബൈല്‍ നമ്പറും ദുരുപയോഗം ചെയ്യാതിരിക്കാന്‍ അവ ശേഖരിക്കാതിരുന്ന സിംഗപ്പൂര്‍ ഭരണകൂടം വ്യക്തികള്‍ക്ക് റാന്‍ഡം നമ്പര്‍ നല്‍കുകയാണ് ചെയ്തത്. ഇത്തരത്തില്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ഫോൺ അടുത്തുവരുന്ന മറ്റ്​ സെൽഫോണുകളെ ബ്ലൂടൂത്തുമായി കണക്ട്​ ചെയ്യും. കണക്ട്​ ചെയ്തുവരുന്ന ബ്ലൂടൂത്തുള്ള മൊബൈൽ ഫോണുകളില്‍ ഒന്നി​​െൻറ ഉടമക്ക് കോവിഡ് വന്നാല്‍ ആ മൊബൈലുമായി അയാള്‍ ആരോഗ്യപ്രവര്‍ത്തകരെ സമീപിക്കും. അതിൽ നോക്കി സമ്പര്‍ക്കത്തില്‍ വന്ന മൊബൈല്‍ ഫോണ്‍ ഉടമകള്‍ ആരൊക്കെയെന്ന് മനസ്സിലാക്കാനാക​ും. തുടര്‍ന്ന് കോവിഡ് പരിശോധനക്ക് വരാനായി മൊബൈലുകളിലേക്ക് ആ ആപ്പിലൂടെതന്നെ സന്ദേശമെത്തും. അപ്പോഴും വ്യക്തികളുടെ ഫോണ്‍ നമ്പറും പേരും അറിയില്ല. മാത്രമല്ല, ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റാന്‍ ആപ്പും അതി​​െൻറ ക്ലൗഡ് ഫങ്​ഷനിങ്ങുമെല്ലാം അവര്‍ സ്വതന്ത്ര സോഫ്​റ്റ്​വെയറാക്കി ഇറക്കി. ഇത്രയും നടപടികളിലൂടെ സ്വകാര്യത ഉറപ്പുവരുത്തി ജനങ്ങളുടെ വിശ്വാസമാര്‍ജിച്ചാണ് ‘ട്രെയ്സ് ടുഗദര്‍’ നടപ്പാക്കിയത്. ഇത് കൂടാതെ യൂറോപ്പിലെ മറ്റു മാതൃകകളുമുണ്ട്.

അപൂർവമായ
വിവരശേഖരണം
എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ് സ്വതന്ത്ര സോഫ്​റ്റ്​വെയറല്ല. സ്വകാര്യത സംരക്ഷിക്കപ്പെടുമെന്ന് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കുന്ന ഒരു നടപടിയും മോദി സര്‍ക്കാറി​​െൻറ ഭാഗത്തുനിന്നുണ്ടായില്ല. ആകക്കൂടി സ്വകാര്യത നയത്തില്‍ മാറ്റം വരുത്തുക മാത്രമാണ് ചെയ്തത്. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഏതൊക്കെ വിവരം ശേഖരിക്കുന്നുണ്ടെന്നും ഏതൊക്കെ സര്‍വറുകളിലേക്ക് അയക്കുന്നുണ്ട് എന്നുപോലും നമുക്കറിയില്ല. കോവിഡ് വിവരശേഖരണത്തിന് ആവശ്യമില്ലാത്ത ഒരുപാട് ​േഡറ്റകള്‍ ഈ ആപ്പിലൂടെ ശേഖരിക്കുന്നുണ്ട്.
സ്വതന്ത്ര സോഫ്​റ്റ്​വെയറുകള്‍ ഉപയോഗിക്കുന്നതിന് പകരം വ്യക്തികളുടെ കൂടുതല്‍ േഡറ്റകള്‍ ശേഖരിക്കുന്ന ആപ്പാണ് കേന്ദ്രം തയാറാക്കിയത്. പേരു മുതല്‍ സഞ്ചാര ചരിത്രംവരെ ചോദിക്കുന്നുണ്ട്. ബ്ലൂ ടൂത്ത് മാത്രമല്ല, ജി.പി.എസും ഉപയോഗിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും സ്ഥലവും ബന്ധപ്പെടുന്ന വ്യക്തികളുടെ പേരുവിവരവും മൊബൈല്‍ നമ്പറും സഞ്ചാര ചരിത്രവും അടക്കം ശേഖരിക്കുന്ന വിവരങ്ങള്‍ എങ്ങോട്ടെല്ലാം പോകുന്നുവെന്നത് അജ്ഞാതമാണ്​. േഡറ്റ ഡിലീറ്റ് ചെയ്യുന്നുവെന്ന് പറഞ്ഞാലും അവ ശേഖരിച്ച് ആവശ്യമുള്ളവര്‍ക്ക് കൈമാറാന്‍ സ്വാതന്ത്ര്യമുണ്ട്. പി.എം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് ഭൂരിഭാഗവും രാജ്യത്തെ സ്​റ്റാര്‍ട്ട് അപ്പുകളാണ്. അവയിൽ ഭൂരിഭാഗവും ഐ.ടി മേഖലയിലുമാണ്. ഈ കമ്പനികള്‍ ലക്ഷ്യമിടുന്നത്​ പ്രധാനമായും സ്മാര്‍ട്ഫോണ്‍ ഉപയോഗിക്കുന്ന രാജ്യത്തെ 25 ശതമാനം ജനങ്ങളെയാണ്. അതിനാല്‍ ഇവർക്കുള്ള മോദി സര്‍ക്കാറി​​െൻറ ഉപകാരസ്മരണയാണ് ആരോഗ്യസേതു എന്ന് പറഞ്ഞാൽ കുറ്റം പറയാനാവില്ല.

വിശ്വാസത്തിലെടുക്കാതെ
കേന്ദ്രത്തി​​െൻറ കൈകടത്തല്‍

ജനങ്ങളെ വിശ്വാസത്തിലെടുത്ത്, അവരുടെ സഹകരണത്തിലൂടെ മാത്രമേ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിശദാംശം ശേഖരിക്കാന്‍ കഴിയുകയുള്ളൂ. അല്ലാതെ ജനങ്ങളെ ജയിലിലടച്ച് പേടിപ്പിക്കുന്നതുപോലെ മൊബൈലുകള്‍ ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ കസ്​റ്റഡിയില്‍ കൊണ്ടുവരാന്‍ സാധ്യമല്ല. ഈയൊരു വിശ്വാസത്തിലും പങ്കാളിത്തത്തിലും സമ്പര്‍ക്കം പുലര്‍ത്തുന്നവരുടെ വിവരം സമാഹരിക്കുന്നതാണ് കേരളത്തിലെ ആരോഗ്യപ്രവര്‍ത്തനത്തി​​െൻറ വിജയംപോലും.

അതിനാല്‍, ഒരു വ്യക്തിയുടെ നന്നേ ചുരുങ്ങിയ വിവരമേ ശേഖരിക്കുകയുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറി​​െൻറ ബാധ്യതയാണ്. കോവിഡുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങള്‍ ശേഖരിക്കുന്നത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുകളാണ്. ജില്ല ഭരണകൂടങ്ങള്‍ വഴിയാണ് വിവരശേഖരണവും രോഗികളെ ക​െണ്ടത്തുന്നതും. ആരോഗ്യസേതു ഇറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും വല്ല പ്രയോജനവും ജില്ലാതലത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുണ്ടോ? ഇത്ര നാളുകൾക്കുള്ളില്‍ ഇന്ത്യയില്‍ ആരോഗ്യസേതു ആപ്പിലൂടെ എത്ര കോവിഡ്​രോഗികളെ കണ്ടെത്തിയെന്നു പറയാന്‍ കേന്ദ്രസര്‍ക്കാറിനുപോലും കഴിയുന്നില്ല.

സംസ്ഥാന ആരോഗ്യവകുപ്പിനോ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കോ വിവരം കൈമാറാത്ത ആപ് സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള ആരോഗ്യവിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന കൈകടത്തലാണ്.
പൗരത്വനിയമവിവാദത്തിലൂടെ വിശ്വാസ്യത നഷ്​ടപ്പെട്ട നിലയിലാണ്​ കേ​ന്ദ്ര ഭരണകൂടം. അതു തിരിച്ചുപിടിക്കണമെങ്കിൽ അതിനുതകുന്ന നടപടി സര്‍ക്കാറി​​െൻറ ഭാഗത്തുനിന്നുണ്ടാകണം. ഒരു മൊബൈല്‍ ആപ്പുമായി രംഗത്തുവരുമ്പോള്‍ അതി​​െൻറ പ്രവര്‍ത്തനം സംബന്ധിച്ച സുതാര്യത ബോധ്യപ്പെടുത്താന്‍ സര്‍ക്കാറിനാവണം. ഓരോ വ്യക്തിയുടെയും സോഷ്യല്‍ ഗ്രാഫ് സര്‍ക്കാര്‍ അറിയേണ്ടതുണ്ടോ എന്നതാണ് ആരോഗ്യസേതു ആപ്പി​​െൻറ പ്രശ്നമായി സ്വതന്ത്ര സോഫ്​റ്റ്​വെയര്‍ പ്രവര്‍ത്തകനായ അനിവര്‍ അരവിന്ദ് ചൂണ്ടിക്കാട്ടുന്നത്.
അതുകൊണ്ടുതന്നെ വ്യക്തിതല നിരീക്ഷണത്തിനായി രൂപപ്പെടുത്തിയ ആപ്പാണിതെന്ന് അനിവര്‍ പറയുന്നു. ഇന്ത്യയില്‍ സാമൂഹികവ്യാപനത്തി​​െൻറ ഘട്ടത്തിലേക്ക് കോവിഡ് കടന്ന സാഹചര്യത്തില്‍ ആരോഗ്യസേതു ആപ്പിന് പ്രസക്തിയില്ലെന്നും അനിവര്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഇൻറര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷ’​​െൻറ സിദ്ധാര്‍ഥ് ദേബ് ഒരു പടികൂടി കടന്ന് ചില പ്രത്യേക സാമൂഹിക സാമ്പത്തിക പശ്ചാത്തലങ്ങളില്‍നിന്നുള്ളവരോട് വിവേചനം കാണിക്കുന്നതിന് വഴിവെച്ചേക്കാവുന്ന വിവരശേഖരണമാണ് ആരോഗ്യ സേതു ആപ്പിലൂടെ നടത്തുന്നതെന്ന്​ മുന്നറിയിപ്പ് നല്‍കുന്നു. സ്പ്രിൻക്ലർ വിവാദത്തിലെന്നപോലെ കേരളത്തില്‍നിന്നുതന്നെ ആരോ ഗ്യസേതുവിനെ കുറിച്ചും ചോദ്യങ്ങളുയര്‍ത്തേണ്ട നേരമാണിത്.

Tags:    
News Summary - Arogya sethu app-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.