Posted On
date_range Updated On
date_range മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണ് മരിച്ചു
മംഗളൂരു: കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണുമരിച്ചു. ഉഡുപ്പി ജില്ലയിലെ കോട്ട സ്വദേശിനി ഗുണവതി (39) യാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ കുന്ദാപുര ഗവ. താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും 10.10 ഓടെ മരണം സംഭവിച്ചതായി സഹോദരൻ സുബ്രയ ദേവാഡിഗ പറഞ്ഞു.
2022 ഡിസംബർ 23ന് ഉഡുപ്പിയിലെ ഗവ. കൂസമ്മ ശംഭു ഷെട്ടി മെമ്മോറിയൽ ഹാജി അബ്ദുള്ള മദർ ആൻഡ് ചൈൽഡ് ഹോസ്പിറ്റലിലായിരുന്നു പ്രസവം. 21 ദിവസത്തിന് ശേഷമാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയത്. സഹോദരൻ സുബ്രയ ദേവാഡിഗയുടെ പരാതിയിൽ കോട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.