ടിപ്പർ ലോറിയിടിച്ച് വ്യാപാരി മരിച്ചു

തൃശൂർ:  ദേശീയപാതയിൽ ചെന്ത്രാപ്പിന്നി സെൻ്ററിൽ ടിപ്പർ ലോറിയിടിച്ച് വ്യാപാരി മരിച്ചു. കയ്പമംഗലം കാളമുറിയിലെ സീനിയർ വ്യാപാരി കയ്പമംഗലം ബോർഡ് കിഴക്ക് ഭാഗം ചൂലൂക്കാരൻ സി.ജെ. സെയ്തു മുഹമ്മദ് (89) ആണ് മരിച്ചത്. എൻ.എച്ച്. നിർമ്മാണക്കമ്പനിയുടെ ലോറിയാണ് സ്കൂട്ടറിൽ ഇടിച്ചത്.

ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തിൻ്റേ ദേഹത്ത്‌കൂടി ഇടിച്ച ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻതന്നെ ആക്ട്സ് പ്രവർത്തകർ ഇദ്ദേഹത്തെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അര നൂറ്റാണ്ടിലേറെ കാലമായി കാളമുറിയിൽ സിജെ & കമ്പനി എന്ന പേരിൽ കിടക്കയും അനുബന്ധ വസ്തുക്കളും വിൽപ്പന നടത്തി വന്നിരുന്ന വ്യാപാരി ആണ്. സി ജെ എന്ന ചുരുക്കപ്പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. കയ്പമംഗലം പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Tags:    
News Summary - Businessman dies after being hit by tipper lorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.