പനമരം: വിളമ്പുകണ്ടം മലങ്കരയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പാലക്കോട്ട അതിരത്തിൽ ചേലൂർക്കുന്ന് കോളനിയിലെ ബാലൻ-ഗീത ദമ്പതികളുടെ മകൻ രഞ്ജിത്ത് (24) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെ വിറകു ശേഖരിക്കാൻ പോയ സ്ത്രീകളാണ് അഴുകിയ നിലയിൽ മൃതദേഹം കാണുന്നത്. 12 അടിയോളം ഉയരമുള്ള വട്ടമരത്തിന് മുകളിൽ തുണി കെട്ടി തൂങ്ങിയ നിലയിലായിരുന്നു. മൃതദേഹത്തിന് പത്ത് ദിവസത്തോളം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു. കമ്പളക്കാട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.