കോഴിക്കോട്​ സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ

ദുബൈ: ബാലുശ്ശേരി വ​ട്ടോളി ബസാർ കുളത്തി​െൻറ മീത്തൽ നാസറി​െൻറ മകൻ മുഹമ്മദ്​ യാസീനെ (20)​ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച്​ പിതൃസഹോദരൻ ഇഖ്​ബാൽ പൊലീസിനെ സമീപിച്ചു. വിസിറ്റിങ്​ വിസയിൽ ദുബൈയിലെത്തിയ യാസീൻ, ഇഖ്​ബാലിനൊപ്പമായിരുന്നു താമസം. വ്യാഴാഴ്​ച വൈകീട്ട്​ ഉല്ലാസനൗകയിൽ യാത്രക്ക്​ പോകുന്ന കാര്യം പറഞ്ഞിരുന്നു. എന്നാൽ, ദേരയിലേക്ക്​ പോകേണ്ട യാസീൻ വർഖയിലേക്കാണ്​ പോയത്​. സുഹൃത്തുക്കൾ​ക്കൊപ്പം പാർട്ടിയിൽ പ​ങ്കെടുക്കുകയും ചെയ്​തു. യാസീന്​ സുഖമില്ലെന്നുപറഞ്ഞ്​ വെള്ളിയാഴ്​ച പുലർച്ച നാലിന്​ സുഹൃത്തുക്കൾ ഇഖ്​ബാലിനെ വിളിച്ചുവരുത്തുകയായിരുന്നു. നായിഫിലുള്ള കൂട്ടുകാരുടെ താമസസ്​ഥലത്തെത്തിയ ഇഖ്​ബാൽ കണ്ടത്​ മരിച്ചുകിടക്കുന്ന യാസീനെയാണ്​. ബോട്ടിൽ പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ തളർന്നുവീണെന്നാണ്​ സുഹൃത്തുക്കൾ പറഞ്ഞത്​. മാതാവ്​: സാദിഖ. സഹോദരങ്ങൾ: അഹ്​സാൻ, റസാൻ.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.