Posted On
date_range Updated On
date_range മണ്ണാർക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്മാൻ: മണ്ണാർക്കാട് കോടതിപ്പടി സ്വദേശി ഹനീഫ മാസ്റ്റർ (60) അജ്മാനിൽ നിര്യാതനായി.അജ്മാൻ കെ.എം.സി.സി സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. അസുഖത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ട് അജ്മാൻ തുമ്പെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യു.എ.ഇയിൽ തന്നെ ഖബറടക്കം നടത്തുമെന്ന് കുടുംബം അറിയിച്ചു. ഭാര്യ: സുഹറ. മക്കൾ: ഡോ. ഹനീന, ഡോ. ഹനീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.