ധനൂപ്
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
കല്‍പറ്റ: നഗരത്തിൽ എസ്.കെ.എം.ജെ സ്‌കൂളിന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കല്‍പറ്റ ബൈപാസ് റോഡില്‍ താമസിക്കുന്ന കുന്നുമ്മല്‍ ധനൂപ് (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം.
സഹയാത്രികന്‍ കല്‍പറ്റ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ജാംഷീറിനെ പരിക്കുകളോടെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വിദേശത്തായിരുന്ന ധനൂപ് കഴിഞ്ഞ മാസമാണ് നാട്ടില്‍ വന്നത്. ആര്‍.ടി.ഒ ഓഫിസ് മുന്‍ ജീവനക്കാരന്‍ സുബ്രഹ്മണ്യനാണ് ധനീഷിന്‍റെ പിതാവ്. മാതാവ്: വിലാസിനി. ഭാര്യ: ഐശ്വര്യ. മകന്‍: പ്രിലോഗ്. ദിലീപ്, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.