സുധീഷ്
Posted On
date_range Updated On
date_range ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
വെഞ്ഞാറമൂട്: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. പാലാംകോണം പൊന്നമ്പി നന്ദുഭവനില്‍ സുരേന്ദ്രെൻറയും ലതയുടെയും മകൻ സുധീഷ് (25) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ഏഴിന് എം.സി. റോഡില്‍ വയ്യേറ്റ് ജങ്ഷന് സമീപമായിരുന്നു അപകടം.
മുന്നില്‍ പോയ ബൈക്കിനുപിന്നില്‍ സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ച് സാരമായി പരിക്കേറ്റു. തുടര്‍ന്ന് നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.