Posted On
date_range Updated On
date_range പാസ്പോർട്ട് ഓഫീസിൽ നിന്ന് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു
കോതമംഗലം: നേര്യമംഗലത്ത് ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ഇടുക്കി വെള്ളത്തൂവൽ സ്വദേശി മേക്കോത്ത് പുത്തൻപുരയിൽ വീട്ടിൽ സുബൈർ - ഷീംന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാ (22) ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാവിലെ 11.30 ന് കൊച്ചി - മധുര ദേശീയ പാതയിൽ നേര്യമംഗലം ടൗണിൽ നീണ്ടപാറ ജംങ്ഷനിൽ ആണ് അപകടം. കോതമംഗലത്ത് നിന്ന് അടിമാലിയിലേക്ക് പോകുകയായിരുന്ന ബൈക്ക് ഏതിരെ വന്ന സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലേക്ക് വീണു.
ആലുവയിൽ പാസ്പോർട്ട് ഓഫീസിൽ പോയി തിരികെ വരും വഴിയായിരുന്നു അപകടം. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ. സഹോദരൻ: ഷിദാദ്.
ഖബറടക്കം വെള്ളിയാഴ്ച തെക്കേ ശല്യംപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.