Posted On
date_range Updated On
date_range ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
മലപ്പുറം: മഞ്ചേരി പന്തല്ലൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികള്‍ മരിച്ചു. ബൈക്ക് യാത്രികരായ വെള്ളുവങ്ങാട് കുരിക്കൾ വീട്ടിൽ അബ്ദുൽ മജീദിന്റെ മകൻ മുഹമ്മദ് അമീന്‍ (18), കീഴാറ്റൂര്‍ ആനപ്പാംകുഴി ചുള്ളിയൻ വീട്ടിൽ സെയ്ദ് അലിയുടെ മകൻ മുഹമ്മദ് ഹിസാന്‍ (17) എന്നിവരാണ് മരിച്ചത്. പാണ്ടിക്കാട് അന്‍സാര്‍ കോളജിലെ വിദ്യാർഥികളാണ് ഇരുവരും.
പന്തല്ലൂര്‍ മുടിക്കോട് തോക്കാട്ടപ്പടിയിൽ വെള്ളിയാഴ്ച രാവിലെ 10.15നായിരുന്നു അപകടം. മഞ്ചേരിയില്‍നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും പന്തല്ലൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്‍റെ മുൻവശം പൂർണമായും തകർന്നു. അമീൻ സംഭവസ്ഥലത്തും ഹിസാൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.