Posted On
date_range Updated On
date_range തിരുവനന്തപുരത്ത് 19കാരൻ ഓടിച്ച കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു; ഓട്ടോ കത്തി ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പട്ടത്ത് ഓട്ടോയും ബൈക്കും കാറും കൂട്ടിയിടിച്ചു. അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചതിന് പിന്നാലെ ഓട്ടോക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന തിരുമല സ്വദേശി സുനി (40) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സുനി നിർമാണ തൊഴിലാളിയാണെന്നാണ് വിവരം.
ഞായറാഴ്ച പുലർച്ചെ 3.30ന് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലും ഇടിക്കുകയായിരുന്നു. ശ്രീകാര്യം സ്വദേശി അയാൻ (19) ആണ് കാർ ഓടിച്ചിരുന്നത്. തീപൊള്ളലേറ്റാണ് സുനി മരിച്ചതെന്ന് ഡോക്ടർമാർ സ്ഥിരാകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.