ഷൈജു
Posted On
date_range Updated On
date_range യുവാവ് കിണറ്റിൽ വീണ് മരിച്ചു
നെടുമങ്ങാട്: ആര്യനാട് കുളപ്പട കുന്നുംപുറത്ത് വീട്ടിൽ ആർ.ഷൈജു (32) കിണറ്റിൽ വീണ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.15ഒാടെ ആണ് സംഭവം. ശബ്ദം കേട്ട് ഒാടിയെത്തിയ മാതാവ് ശാന്ത കിണറ്റിൽ നോക്കിയപ്പോൾ ആണ് വിവരം അറിയുന്നത്.
ശാന്തയുടെ നിലവിളി കേട്ട് സമീപവാസികൾ ഒാടി എത്തിയെങ്കിലും രക്ഷിക്കാനായില്ല. നെടുമങ്ങാട് ഫയർഫോഴ്സ് കരക്കെത്തിച്ച മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുറച്ച് വർഷങ്ങളായി ഷൈജു മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ഷൈജു കിണറ്റിൽ ചാടിയിരുന്നു. ഇൗ സമയം സമീപത്തെ വീട്ടിൽ ജോലിയ്ക്ക് എത്തിയവർ രക്ഷിച്ച് കരയ്ക്ക് കയറ്റുകയായിരുന്നു.
അവിവാഹിതനാണ് മരിച്ച ഷൈജു. പിതാവ് പരേതനായ രവി. സഹോദരൻ ചന്ദ്രു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.