മുഹമ്മദ് അഷ്മിൽ
Posted On
date_range Updated On
date_range കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
ഐക്കരപ്പടി: കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പെരിയമ്പലം ചേലാട്ട് കുളത്തിലാണ് അപകടം നടന്നത്. ഐക്കരപടി പൂച്ചാലിലെ മണ്ണാറക്കൽ മുഹമ്മദ് ഷാഫി, ജംഷീന ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അഷ്മിൽ ( 13) ആണ് മരിച്ചത്.
പുത്തൂപാടത്തെ മാതൃ വീട്ടിലെത്തിയ കുട്ടി കൂട്ടുകാരോടൊപ്പം കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കൻഡണറി സകൂൾ എട്ടാം ക്ലാസ് വിദ്യർഥിയാണ് മുഹമ്മദ് അഷ്മിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.