അഖില
Posted On
date_range Updated On
date_range ബൈക്കപകടത്തിൽ വിദ്യാർഥിനി മരിച്ചു
തിരുവനന്തപുരം: ബൈക്കപകടത്തിൽ സിവിൽ സർവിസ് വിദ്യാർഥി മരിച്ചു. കൊല്ലം ശൂരനാട് നോർത്ത് കണ്ണമം ജെറിൻ ഭവനിൽ അഖില(24)യാണ് മരിച്ചത്. ഞായർ പുലർച്ചെ ഈഞ്ചയ്‌ക്കൽ ചാക്ക ഫ്ലൈഓവറിലായിരുന്നു അപകടം.
കോതമംഗലം സ്വദേശിയായ കണ്ണൻ ഓടിച്ച ബൈക്കിലായിരുന്നു അഖില സഞ്ചരിച്ചത്. അമിത വേഗത്തിലെത്തിയ ബൈക്ക് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. കണ്ണൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബൈക്ക് ഓടിച്ചിരുന്ന തിരുമല സ്വദേശി അരവിന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സണ്ണിയാണ് അഖിലയുടെ പിതാവ്. മാതാവ്: ജെസി. സഹോദരൻ: ജെറിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.