തൃതീയ
Posted On
date_range Updated On
date_range റോഡ് മുറിച്ചുകടക്കവേ സ്കൂൾ ബസിടിച്ച് ഒന്നാംക്ലാസുകാരിക്ക് ദാരുണാന്ത്യം
പാലക്കാട്: റോഡ് മുറിച്ചുകടക്കവേ സ്കൂൾ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒന്നാംക്ലാസുകാരി മരിച്ചു. ആലത്തൂർ എരിമയൂർ ചുള്ളിമട കൃഷ്ണദാസിന്‍റെയും രജിതയുടേയും ഏക മകൾ തൃതീയ (ആറ്) ആണ് മരിച്ചത്. എരിമയൂർ സെന്‍റ് തോമസ് മിഷൻ എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
ഇന്നലെ വൈകീട്ട് നാലു മണിക്കായിരുന്നു അപകടം. സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ തൃതീയ ബസിൽ നിന്നിറങ്ങി മുന്നിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇതേ ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുഞ്ഞിനെ ആദ്യം ആലത്തൂരും പാലക്കാടും പിന്നീട് കോയമ്പത്തൂരിലെയും ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12ഓടെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.