വാ​ഹ​നാ​പകടത്തിൽ മരിച്ച ഗാ​യി​ക മ​ഞ്​​ജു​ഷ​യു​ടെ പി​താ​വ്​ അതേ സ്​കൂട്ടറിൽ സഞ്ചരിക്കവെ പി​ക്​​അ​പ്​ ഇ​ടി​ച്ച്​ മ​രി​ച്ചു

പെ​രു​മ്പാ​വൂ​ര്‍: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​പ്പെ​ട്ട റി​യാ​ലി​റ്റി ഷോ ​താ​രം മ​ഞ്ജു​ഷ മോ​ഹ​​ൻദാസിന്‍റെ പി​താ​വ് വ​ള​യ​ന്‍ചി​റ​ങ്ങ​ര വി​മ​ല നാ​ലു​കെ​ട്ട് വീ​ട്ടി​ല്‍ മോ​ഹ​ന്‍ദാ​സ് (65) സ്​​കൂ​ട്ട​റി​ൽ പി​ക്​​അ​പ്​ ഇ​ടി​ച്ച്​ മ​രി​ച്ചു.

മ​ഞ്ജു​ഷ​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​തേ സ്‌​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച പു​ല്ലു​വ​ഴി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. മോ​ഹ​ന്‍ദാ​സ് സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ ബൊ​ലേ​റോ പി​ക്അ​പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

2018ലാ​യി​രു​ന്നു മ​ഞ്ജു​ഷ സ്‌​കൂ​ട്ട​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. എം.​സി റോ​ഡി​ല്‍ താ​ന്നി​പ്പു​ഴ​യി​ല്‍ മ​ഞ്ജു​ഷ സ​ഞ്ച​രി​ച്ച സ്‌​കൂ​ട്ട​റി​ല്‍ മി​നി​ലോ​റി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​ല​ടി ശ്രീ​ശ​ങ്ക​ര സം​സ്‌​കൃ​ത സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നൃ​ത്ത ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി​യും ഗാ​യി​ക​യു​മാ​യു​മാ​യി​രു​ന്നു മ​ഞ്ജു​ഷ. മോ​ഹ​ന്‍ദാ​സി​െൻറ ഭാ​ര്യ ആ​ന​ന്ദ​വ​ല്ലി. മ​ക​ന്‍: മി​ഥു​ന്‍. മ​രു​മ​ക​ന്‍: ദ​ര്‍ശ​ന്‍.

Tags:    
News Summary - Singer Manjusha's father died in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.