Posted On
date_range Updated On
date_range എടവണ്ണപ്പാറയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ അങ്ങാടിയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രികൻ മരിച്ചു. ബാങ്ക് ഉദ്യോഗസ്ഥനായ അശോകൻ ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ബൈക്ക് അശോകനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു. ബൈക്ക് ഓടിച്ച യുവാവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശോകന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.