Posted On
date_range Updated On
date_range ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് രണ്ടുയുവാക്കൾ മരിച്ചു
പാപ്പിനിശ്ശേരി (കണ്ണൂർ): ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഓട്ടോ യാത്രക്കാരായ അശ്വന്ത് (25) അമൽജിത്ത് എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. ഓട്ടോയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്.
ഓടിക്കൂടിയ നാട്ടുകാർ ആമ്പുലൻസിനെ വിളിച്ചു വരുത്തിയാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.