Posted On
date_range Updated On
date_range പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു
പത്തനംതിട്ട: തിരുവല്ല-കുമ്പഴ റോഡിൽ വാര്യാപുരം ചിറക്കാല ജങ്ഷന് സമീപം ബൈക്ക് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം.
ചിറക്കാല റേഷൻ പടിയിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലപ്പുഴ റജിസ്ട്രേഷനിലുള്ള ബുള്ളറ്റ് മോട്ടോർ സൈക്കിളാണ് അപകടത്തിൽപെട്ടത്. പമ്പാ ഫാസ്റ്റുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ ബസിനടിയിൽ അകപ്പെടുകയായിരുന്നു.
അപകടത്തിൽ പെട്ടയാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.