ചെല്ലമ്മ
Posted On
date_range Updated On
date_range നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം
തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിലെ നെടുമ്പ്രത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നെടുമ്പ്രം മാലിപ്പറമ്പിൽ വീട്ടിൽ ചെല്ലമ്മ (66) ആണ് മരിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നെടുമ്പ്രം വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ ആയിരുന്നു അപകടം.
അമിത വേഗതയിൽ നീരേറ്റുപുറം ഭാഗത്തുനിന്നും പൊടിയാടി ഭാഗത്തേക്ക് പോയ കാർ ചെല്ലമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിക്കിടെ ഉച്ച ഭക്ഷണം കഴിക്കാൻ ആയി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ ചെല്ലമ്മയെ തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടർന്ന് ടി.എം.എം മെഡിക്കൽ മിഷൻ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുളിക്കീഴ് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.