Posted On
date_range Updated On
date_range കർണാടകയിൽ സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് നാലു വിദ്യാർഥികൾ മരിച്ചു; എട്ടുപേർക്ക് പരിക്ക്
ബംഗളൂരു: കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ സ്കൂൾ ബസ് അപകടത്തിൽ പെട്ട് പെൺകുട്ടിയുൾപ്പെടെ നാലു വിദ്യാർഥികൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂൾവാർഷികത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സാഗർ കട്കോൽ(17), ബസവരാജ്(17), ശ്വേത(13), ഗോവിന്ദ്(13) എന്നിവരാണ് മരിച്ചത്. അലഗൂരിലെ വർധമാന എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിദ്യാർഥികൾ പഠിക്കുന്നത്.
ശ്വേതയും ഗോവിന്ദും ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ്. സാഗറും ബസവരാജും പ്ലസ്ടു വിദ്യാർഥികളും. അപകട സ്‍ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.