സനിൽ കുമാർ
Posted On
date_range Updated On
date_range ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചാവക്കാട്: ദേശീയപാതയിൽ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. എടക്കഴിയൂര്‍ പന്തായില്‍ ബാലന്‍റെ മകൻ സനില്‍ കുമാറാണ് (30) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് എടക്കഴിയൂര്‍ കാജാ സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്.
ബൈക്കില്‍ ഇടിച്ച ടോറസ് ലോറി സനിൽ കുമാറിന്‍റെ ദേഹത്ത് കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. മൃതദേഹം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.