Posted On
date_range Updated On
date_range ഭക്ഷണം പാകം ചെയ്യാനൊരുങ്ങുന്നതിനിടെ കോളജിന്റെ മതിലിടിഞ്ഞ് വയോധിക മരിച്ചു
തിരുവനന്തപുരം: കോളജിന്റെ മതിലിടിഞ്ഞ് ദേഹത്ത് വീണ് വയോധിക മരിച്ചു. കഴക്കൂട്ടം സെന്റ് സേവിയേഴ്സ് കോളജിന് സമീപം അനശ്വരയിൽ കാർമൽ ഏണസ്റ്റ് (65) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 5.30നാണ് സംഭവം. വീടിന് പിറകിലെ അടുപ്പിൽ ഭക്ഷണം പാകംചെയ്യാനുള്ള തയാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളജിന്റെ മതിലിടിഞ്ഞ് വീഴുകയായിരുന്നു.
മഴയിൽ കുതിർന്നു നിന്ന ആറടിയോളം പൊക്കത്തിലുള്ള മതിലാണ് തകർന്നു വീണത്. ഗുരുതര പരിക്കേറ്റ കാർമലിനെ ഉടൻ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: പരേതനായ ഏണസ്റ്റ്. മക്കൾ: ലിൻസി ചാർലസ്, ഷൈജ ഷിജിൻ. സംസ്കാരം ചൊവ്വാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.