ലക്ഷ്മി
Posted On
date_range Updated On
date_range സ്കൂട്ടറില്‍ കാറിടിച്ച് യുവതി മരിച്ചു
കൊടകര: ദേശീയപാതയിലെ കൊടകര പേരാമ്പ്രയില്‍ കാറിടിച്ച് സ്കൂട്ടറില്‍ സഹോദരിക്കൊപ്പം യാത്രചെയ്തിരുന്ന യുവതി മരിച്ചു. ഇഞ്ചക്കുണ്ട് കള്ളങ്കാട്ടില്‍ കണ്ണന്‍റെയും ശോഭനയുടെയും മകള്‍ ലക്ഷ്മിയാണ് (24) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം.
കറുകുറ്റിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സഹോദരി ധന്യക്കൊപ്പം ജോലിക്കുപോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ കാറിടിക്കുകയായിരുന്നു. പിറകിലിരുന്ന ലക്ഷ്മി തെറിച്ചുവീഴുകയായിരുന്നു. ആദ്യം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ലക്ഷ്മി ഉച്ചകഴിഞ്ഞ് മരിച്ചു. ധന്യക്ക് നിസ്സാര പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.