Posted On
date_range Updated On
date_range ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു
തിരുവല്ല: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മാന്നാർ സ്വദേശി മരിച്ചു. മാന്നാർ കുരട്ടിക്കാട് നോവ വീട്ടിൽ പരേതനായ എ.പി ഗോപാലകൃഷ്ണൻ നായരുടെ മകൻ സുധീഷ് കുമാർ (42 ) ആണ് മരിച്ചത്. ഈ മാസം 19ന് രാത്രി 12 മണിയോടെ തിക്കപ്പുഴയ്ക്ക് സമീപമായിരുന്നു അപകടം.
സുധീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് വൈദ്യുത പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരതര പരിക്കേറ്റ് പരുമല സെന്‍റ് ഗ്രീഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീഷ് ചൊവ്വാഴ് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
അവിവാഹിതനായ സുധീഷ് മാന്നാറിൽ ടെയിലറിംഗ് ഷോപ്പ് നടത്തുകയായിരുന്നു. മാതാവ് : ഓമനയമ്മ, പരേതയായ സിന്ധു സഹോദരിയും സുരേഷ് സഹോദരനുമാണ്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.