Posted On
date_range Updated On
date_range ബൈക്ക് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് യുവാവ് മരിച്ചു
തിരുവല്ല: എം.സി റോഡിലെ കുറ്റൂർ ആറാട്ട് കടവിൽ ബൈക്ക് പാലത്തിന്‍റെ കൈവരിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി പെരുമുറ്റത്ത് വീട്ടിൽ രാകേഷ് രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം.
(അപകടത്തിൽപെട്ട ബൈക്ക്)
രാകേഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് ആറാട്ടു കടവ് പാലത്തിന്റെ കൈവരിയിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാകേഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.