അങ്കമാലി റെയിൽവെ മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണംവിട്ട ബൈക്ക് ട്രാക്കിന് സമീപം തെറിച്ച് വീണ് യാത്രികൻ മരിച്ചു
അങ്കമാലി: ദേശീയപാതയിൽ അങ്കമാലി റെയിൽവെ മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട ബൈക്ക് ട്രാക്കിന് സമീപം തെറിച്ച് വീണ് ബൈക്ക് യാത്രികൻ മരിച്ചു. നെടുമ്പാശ്ശേരി മേയ്ക്കാട് താപ്പാട്ട് വീട്ടിൽ ( സരോജ നിവാസിൽ) സന്ദീപാണ് (49) മരിച്ചത്. ഞായറാഴ്ച രാത്രി 8.20ഓടെയായിരുന്നു അപകടം.
അങ്കമാലി ശക്തി ഡ്രൈവിങ് സ്കൂൾ ഉടമയായ സന്ദീപ് അങ്കമാലിയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. 35 അടിയോളം ആഴത്തിൽ ട്രാക്കിൽ നിന്ന് ഏറെ മാറി ബൈക്കിനൊപ്പം നിലംപൊത്തുകയായിരുന്നു. സംഭവമറിഞ്ഞ് തൊട്ടടുത്തുള്ള അങ്കമാലി അഗ്നിരക്ഷസേന പാഞ്ഞെത്തി ഏറെ ശ്രമകരമായാണ് ഹെൽമറ്റ് ഊരിയെടുത്തത്. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അപകടത്തിനിടയാക്കിയത് എപ്രകാരമാണെന്ന് വ്യക്തമായിട്ടില്ല. ഭാര്യ: ജിനു. മകൻ: സുദേവ്. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.