സജിലാൽ

ബൈക്ക് മതിലിലിടിച്ച് വ്യാപാരി മരിച്ചു

ആറാട്ടുപുഴ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് വ്യാപാരി മരിച്ചു. വ്യാഴാഴ്ച ഉച്ചക്കു പന്ത്രണ്ടരയോടെ കൊപ്പാറേത്ത്-കൂലുത്തേൽ ജങ്ഷൻ റോഡിൽ വയലുവീട്ടിൽ ഭാഗത്തായിരുന്നു അപകടം. പുതിയവിള കൊപ്പാറേത്തു ഹൈസ്‌കൂളിനു സമീപം കറുകശ്ശേരിൽ വാടകക്കു താമസിക്കുന്ന കൊല്ലം വടക്കേവിള മുള്ളുവിള കണ്ണാടത്തുവീട്ടിൽ സജിലാലാലാണ്(47) മരിച്ചത്.

അപകടത്തിൽ തലക്കു സാരമായി പരിക്കേറ്റ സജിലാലിനെ ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കണ്ടല്ലൂർ പടിക്കാത്തറ ജങ്ഷനിൽ കുലക്കട നടത്തിവരികയായിരുന്നു സജിലാൽ.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അമ്പിളി. മക്കൾ: പൂജാദേവി, നന്ദികാദേവി. 

Tags:    
News Summary - bike accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.