Posted On
date_range Updated On
date_range ടാങ്കർലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
ചാവക്കാട്: ദേശീയപാതയിൽ ടാങ്കർലോറിയുടെ പുറകിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വാടാനപ്പള്ളി ചിലങ്ക ബീച്ച് സ്വദേശി നിഖിൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വാടാനപ്പള്ളി മാമ്പുള്ളി വീട്ടിൽ ഷിനാസിന് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലർച്ചെ 2.45ഓടെ ചാവക്കാട്-പൊന്നാനി റൂട്ടിൽ മന്ദലാംകുന്ന് കിണർ സെന്റനു സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ പാപ്പാളി കമലാ സുരയ്യ ആംബുലൻസ് പ്രവർത്തകരും വെളിയങ്കോട് അൽഫാസ ആംബുലൻസ് പ്രവർത്തകരും ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും നിഖിൽ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.