Posted On
date_range Updated On
date_range കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു
തിരൂർ: തിരൂർ പുല്ലൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഓട്ടോ ഡ്രൈവർ രണ്ടത്താണി നെല്ലിക്കപ്പറമ്പിൽ മൂസ (49) ആണ് മരിച്ചത്.
പുല്ലൂർ കോർട്ടേഴ്സ് പടിയിൽ ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം. പുല്ലൂരിൽ നിന്നും തുവ്വക്കാട് ഭാഗത്തേക്ക് പോകുന്ന കാറും എതിർ ദിശയിൽ വന്ന ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ മൂസയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പിതാവ്: പരേതനായ അലവി. മാതാവ്: ആയിശു. ഭാര്യ: സുബൈദ. മക്കൾ: നജ്മുന്നിസ, നാജിയ, സ്വാലിഹ് മരുമക്കൾ: സമീർ, മുഹ്സിൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മുസ്തഫ, ഷറഫുദ്ധീൻ, ഷിഹാബ്, ഫാത്തിമ, കദിയാമു, മൈമൂന, ഹഫ്സത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.