എൻ. ശ്രീകുമാർ
Posted On
date_range Updated On
date_range നിയന്ത്രണം വിട്ട ബുള്ളറ്റിൽ നിന്ന് തെറിച്ചു വീണയാളിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി; ദാരുണാന്ത്യം
തിരുവല്ല : നിയന്ത്രണം വിട്ട ബുള്ളറ്റിൽ നിന്ന് തെറിച്ചു വീണയാളിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ കാവുംഭാഗത്ത് വാഹനാപകടത്തിൽ മതിൽ ഭാഗം സ്വദേശിക്ക് ദാരുണാന്ത്യം. മതിൽഭാഗം സർഗ്ഗം വീട്ടിൽ എൻ. ശ്രീകുമാർ (52) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെ കാവുംഭാഗം ജംഗ്ഷന് സമീപം ആയിരുന്നു അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ ബുള്ളറ്റിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ ശ്രീകുമാറിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: ബിനു എസ്. കുമാർ (പെരിങ്ങര ശങ്കരപ്പള്ളിൽ കുടുംബാംഗം). മക്കൾ: എസ്. ശരത്ത്, എസ്. അഭിജിത്ത്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.