പ്രയാൻ മാത്യു

കോഴിക്കോട്ട്​ ഫ്ലാറ്റിൽനിന്ന്​ വീണ് 15കാരൻ മരിച്ചു

കോഴിക്കോട്: പാലാഴിയിൽ 15 വയസ്സുകാരൻ ഫ്ലാറ്റിന് മുകളിൽനിന്ന് വീണുമരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ ഷിജു മാത്യു-സോവി കുര്യൻ ദമ്പതികളുടെ മകനായ പ്രയാൻ മാത്യൂ ആണ് മരിച്ചത്. പാലാഴി ബൈപാസിന് സമീപത്തെ ഹൈലൈറ്റ് റെസിഡൻസിയുടെ ഒമ്പതാം നിലയിൽ നിന്നാണ് കുട്ടി വീണത്.

തിങ്കളാഴ്ച രാത്രി 12നായിരുന്നു സംഭവം. ഹൈലൈറ്റ് റെസിഡൻസിയിലെ 309ാം അപാർട്ട്മെന്‍റിലെ താമസക്കാരായിരുന്നു ഇവർ. പാലാഴി സദ്ഭാവന സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് പ്രയാൻ മാത്യു.

Tags:    
News Summary - A 15-year-old died after falling from a flat in Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.