Posted On
date_range Updated On
date_range 24കാരനായ ഇന്ത്യൻ വിദ്യാർഥി കാനഡയിൽ വെടിയേറ്റ് മരിച്ചു
ന്യൂഡൽഹി: 24കാരനായ ഇന്ത്യൻ വിദ്യാർഥി കാനഡയിൽ കാറിനുള്ളിൽ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശിയായ ചിരാഗ് അന്തിൽ ആണ് മരിച്ചത്.
കാനഡയിലെ സൗത്ത് വാൻകൂവറിലാണ് സംഭവം. വെടിയൊച്ച കേട്ട് സമീപവാസികൾ പുറത്തിറങ്ങിയപ്പോഴാണ് കാറിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പൊലീസ് അന്വേഷണം തുടരുകയാണ്. ഇതുവരെ സംഭവത്തിൽ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ചിരാഗിന്റെ കുടുംബം ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോം വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്.
2022 സെപ്റ്റംബറിലാണ് ചിരാഗ് വാൻകൂവറിലെത്തിയത്. യൂനിവേഴ്സിറ്റി കാനഡ വെസ്റ്റിൽനിന്ന് അടുത്തിടെയാണ് എം.ബി.എ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.