Posted On
date_range Updated On
date_range കഥാപ്രസംഗത്തിൽ സാന്ദ്രക്ക് ഹാട്രിക്
തൃശൂർ: കഥാപ്രസംഗത്തിൽ സാന്ദ്രക്ക് ഹാട്രിക് നേട്ടം. പാലക്കാട് എടപ്പലം പി.ടി.എം.വൈ.എം.വൈ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയാണ്. തുടർച്ചയായി മൂന്നാംവർഷവും സ്കൂളിന് സംസ്ഥാന അംഗീകാരം നേടിക്കൊടുത്തതിെൻറ സന്തോഷത്തിലാണ് സാന്ദ്ര. നാരായണൻ കീപ്പേരിയുടെ ശിക്ഷണത്തിലാണ് കഥാപ്രസംഗം അഭ്യസിക്കുന്നത്.
പുല്ലാനിക്കാട് ബിസിനസുകാരനായ മനോജിെൻറയും അധ്യാപികയായ സ്മിതയുടെയും മകളാണ്. വി.എസ്. ഋത്വിക് (ഹാർമോണിയം), അരവിന്ദ് സാഗർ (തബല), അനന്തു (ടൈമർ), വിഷ്ണു (സിംബൽ) എന്നിവർ പക്കമേളമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.